കേന്ദ്രസേനകളിലെ വനിതകളില്‍ 40 ശതമാനവും ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 23 ജൂലൈ 2015 (14:05 IST)
വിവിധ കേന്ദ്രസേനകളില്‍ ഉള്ള വനിതാ അംഗങ്ങളില്‍ 40 ശതമാനവും ചെയ്തതായുള്ള ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. സൈനിക വിഭാഗത്തിലെ 41.7 ശതമാനം വനിതകളാണ് അത്മഹത്യ ചെയ്തതെന്നാണ് കണക്കുകള്‍. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ, ബ്യൂറോ ഓഫ്‌ പോലീസ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ എന്നിവര്‍ പുറത്തുവിട്ട കണക്കുകളിലാണ്‌ ഈ വിവരമുള്ളത്‌.

ബിഎസ്‌എഫ്‌, സിആര്‍പിഎഫ്‌, സിഐഎസ്‌എഫ്‌ തുടങ്ങിയ സൈനിക വിഭാഗങ്ങളില്‍ 2014 ല്‍ കൊല്ലപ്പെട്ട 175 പേരില്‍ 73 പേരും സ്‌ത്രീകളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 9.3 ലക്ഷം പേര്‍ ഉള്‍പ്പെട്ട സൈനിക വിഭാഗത്തില്‍ 18,000 പേരാണ്‌ വനിതകള്‍. 9.1 ലക്ഷം പേരാണ്‌ പുരുഷന്മാര്‍.
വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളാണ്‌ സൈനിക സ്‌ത്രീകളിലെ ഏറിയകൂറ്‌ ആത്മഹത്യയ്‌ക്കും കാരണമായി കണക്കാക്കുന്നത്‌. വൈവാഹിക നിലയുമായി ബന്ധപ്പെട്ട്‌ രേഖപ്പെടുത്തപ്പെട്ട 45 കേസുകളില്‍ 24 പേര്‍ സ്‌ത്രീകളായിരുന്നു.

എന്നാല്‍ പുരുഷന്മാരുടെ കാര്യത്തില്‍ ഇത്‌ വെറും 21 ആയിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌തത്‌ ആറു പേരായിരുന്നു. വിവാഹ കടബാധ്യത, സ്‌ത്രീധനം തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ആത്മഹത്യ ചെയ്‌തത്‌ 43 ശതമാനവുമായിരുന്നു. പുരുഷ സൈനികരേക്കാള്‍ കുടുതല്‍ മാനസീക പീഡനം സ്‌ത്രീ സൈനികര്‍ നേരിടുന്നുണ്ട്‌ എന്നതാണ്‌ ഇതിലൂടെ വ്യക്‌തമാകുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :