പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം: കേന്ദ്രം വിദ്യാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ചനടത്തും

പൂനെ| Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (16:27 IST)
ചെയര്‍മാനായി സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി വീണ്ടും ചര്‍ച്ചനടത്തും. സര്‍ക്കാര്‍
ഉപാധികളൊന്നുമില്ലാതെ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിനിമയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി കെ സഞ്ജീവ് മൂര്‍ത്തി വിദ്യാര്‍ത്ഥികളെ അറിയിച്ചു.

അതേസമയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് വിദ്യാര്‍ഥികള്‍ നടത്തുന്ന റിലേ നിരാഹാരസമരം ഇപ്പോഴും തുടരുകയാണ്. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് മാധവ് ഭണ്ഡാരി വിദ്യാര്‍ത്ഥികളുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :