ഉത്തേ‌ജക മരുന്ന് തിരിച്ചടിയായി; അടുത്ത ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്

ബുധന്‍, 6 ഡിസം‌ബര്‍ 2017 (07:47 IST)

2018ല്‍ ദക്ഷിണ​കൊറിയയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ (ഐ​ഒ​സി) വിലക്ക്. 
 
അതേസമയം, കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങൾക്ക് പതായ്ക്ക് കീഴിൽ മത്സരിക്കാമെന്ന് ഐ​ഒ​സി അറിയിച്ചു. 2014ലെ ​ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു. 
 
ഒളിമ്പിക്സിലും പുറത്തായതോടെ കനത്ത തിരിച്ചടിയാണ് റഷ്യക്ക് നേരിടേണ്ടി വരുന്നത്. കായികലോകം അഴിച്ചുപണിഞ്ഞു ശുദ്ധികലശം നടത്തുകയാണെന്നും അഴിമതി ഇനി മടക്കില്ലെന്നും ഐഒസി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓഖി ചുഴലിക്കാറ്റ്; കടലിൽ പോയ 200ലധികം മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ രൂപത

ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിലകപ്പെട്ട 200ലധികം മത്സ്യത്തൊഴിലാ‌ളികളെ ഇനിയും ...

news

ആര്‍‌കെ നഗറില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, വിശാലിന്‍റെ പത്രിക സ്വീകരിച്ചു

ആര്‍ കെ നഗറില്‍ വന്‍ ട്വിസ്റ്റ്. നടന്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് ...

news

വിശാല്‍ ആദ്യം ക്ഷുഭിതനായി, പിന്നെ പൊട്ടിക്കരഞ്ഞു; ചെന്നൈയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് ...

news

മാധ്യമരംഗത്തെ പ്രതിഭകള്‍ക്ക് അംഗീകാരമായി ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ്

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. മികച്ച ...

Widgets Magazine