സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഒഴിവാക്കി

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 മെയ് 2014 (14:27 IST)
സംസ്ഥാനത്തെ ലോഡ് ഷെഡിങ് ഒഴിവാക്കി. കായംകുളം നിലയത്തില്‍ നിന്നും 360 മെഗാവാട്ട് അധികമായി ലഭിക്കുമെന്നതിനാലാണ് ലോഡ് ഷെഡിങ് ഒഴിവാക്കിയത്.
ഉത്പാദന നിലയങ്ങളിലെ തകരാറ് കാരണം കേരളത്തില്‍ 405 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടിരുന്നത്.

ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ അറ്റകുറ്റപ്പണിയിലാണ്. ലൈനിന്റെ ശേഷിക്കുറവ് കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അധികമായി വൈദ്യുതി എത്തിക്കാന്‍ സാധിക്കാത്തതും കേരളത്തിന് വിനയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :