'പരനാറിയല്ല പിണനാറിയാണ് കേരളം ഭരിക്കുന്നത്’

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 മെയ് 2014 (13:31 IST)
പിണറായി വിജയന്റെ പരനാറി പ്രയോഗത്തിനെതിരേ പരിഹാസവുമായി കവി ചെമ്മനം ചാക്കോ.

പരനാറിയല്ല പിണനാറിയാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയത്തിലെ പരനാറികളെ ഇല്ലാതാക്കാന്‍ പൊലീസിന് മാത്രമേ കഴിയൂ എന്നും കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ചെമ്മനം ചാക്കോ അഭിപ്രായപ്പെട്ടു.

ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ കൊല്ലത്തെ യുഡി‌എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെതിരേ പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു. ഈ സാ‍ഹചര്യത്തിലാണ് ചെമ്മനം ചാക്കോയുടെ പരിഹാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :