യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്‌റ്റില്‍; പ്രതികള്‍ കസ്‌റ്റഡിയിലായത് പെണ്‍കുട്ടിയുടെ ധീരമായ നീക്കത്തിനൊടുവില്‍

ചണ്ഡിഗഢ്, ശനി, 5 ഓഗസ്റ്റ് 2017 (17:17 IST)

   BJP , Vikas , arrest , IAS , Car , women , drinks , ബിജെപി , യുവതി , മദ്യലഹരി , വികാസ് ബരാല , ആഷിഷ് കുമാര്‍

കാറില്‍ സഞ്ചരിച്ച യുവതിയെ പിന്നാലെ എത്തി ശല്യപ്പെടുത്തിയ ബിജെപി നേതാവിന്റെ മകനും കൂട്ടുകാരനും അറസ്റ്റില്‍. ബിജെപി ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ (23), സുഹൃത്ത് ആഷിഷ് കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.

മദ്യലഹരിയിലായിരു വികാസും സുഹൃത്തും കാറില്‍ സഞ്ചരിച്ച യുവതിയെ പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. മറ്റൊരു കാറില്‍ പിന്നാലെ എത്തിയ പ്രതികള്‍ മോശം വാക്കുകള്‍ക്കൊപ്പം ആംഗ്യങ്ങളും കാണിക്കാന്‍ തുടങ്ങിയതോടെ യുവതി  കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് യുവതി പരാതി നല്‍കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ പ്രതികള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ബിയര്‍ കഴിച്ചതിന്റെ ലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് വ്യക്തമാക്കി. നിയമ ബിരുദധാരിയാണ് വികാസ്. സുഹൃത്ത് ആഷിഷ് നിയമവിദ്യാര്‍ത്ഥിയുമാണ്.

ഐപിസി സെക്ഷന്‍ 354ഡി അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സിആര്‍പിസി 164 പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: ഞാനങ്ങനെ പറഞ്ഞിട്ടില്ല, എനിക്കൊന്നും ഓര്‍മ്മയില്ലെന്ന് പി രാജു

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഐ ജില്ലാ സെക്രട്ടറി ...

news

വിവാഹത്തട്ടിപ്പ് വീരന്‍ പിടിയില്‍ !

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങുകയും പെണ്‍കുട്ടിയുടെ വീട്ടുകാരെ ...

news

ഒൻമ്പതുവയസുള്ള ബാലനെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഒൻപതു വയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ് ...

news

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

സംസ്ഥാന നിയമസഭയുടെ സമ്മേളനം ആഗസ്റ് ഏഴ് തിങ്കളാഴ്ച തുടങ്ങി ഓഗസ്റ് ഇരുപത്തിനാല് വ്യാഴാഴ്ച ...