Widgets Magazine
Widgets Magazine

‘ദിലീപ് എന്ന നടന്‍ അധോലോക നായകനല്ല; അദ്ദേഹത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട വിചാരണ അവസാനിപ്പിക്കണം’: ജനപ്രിയന് കട്ട സപ്പോര്‍ട്ടുമായി വീണ്ടും അയാള്‍ !

കൊച്ചി, ശനി, 5 ഓഗസ്റ്റ് 2017 (11:58 IST)

Widgets Magazine
dileep arrest,  Adoor Gopalakrishnan,	bhavana,	kavya madhavan,	manju warrier,	actress,	pulsar suni,	rimi tomy,	ദിലീപ്,	നടി,	ആക്രമണം,	ഭാവന,	കാവ്യ മാധവന്‍,	മഞ്ജു വാര്യര്‍,	പള്‍സര്‍ സുനി , അടൂര്‍ ഗോപാലകൃഷ്ണന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ വീണ്ടും രംഗത്ത്. ഈ സംഭവുമായി ബന്ധപ്പെട്ട് ദിലീപിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ കുറ്റങ്ങളും വെറും കെട്ടുകഥകള്‍ മാത്രമായിക്കൂടെയെന്നാണ് അടൂര്‍ ചോദിക്കുന്നത്. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ ഇഷ്ടത്തിലല്ലെന്ന കാര്യം കുറ്റകൃത്യം ചെയ്തയാള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ദിലീപിനെ മനപ്പൂര്‍വ്വം  ഇതിലേക്ക് വലിച്ചിഴച്ചതാവാമെന്നും അടൂര്‍ പറയുന്നു.  
 
പലതരത്തിലുള്ള കഥകളുമെഴുതി മാധ്യമങ്ങള്‍ ആ നടനെ ഒരു അധോലോക നായകനെപ്പോലെയാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി മാറ്റുന്നതിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. കാര്യങ്ങളുടെ സത്യാവസ്ഥ  അറിയാതെയാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്യുന്നത്. ഈ രാജ്യത്ത് ഒരാള്‍ക്ക് നീതി ലഭിക്കാന്‍ അവകാശമില്ലേയെന്നും അത് നിഷേധിക്കാന്‍ നമ്മളാരാണെന്നും അടൂര്‍ ചോദിക്കുന്നു.
 
കയ്യേറ്റവും പീഡനവുമെല്ലാം സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളതാണ്. സിനിമയുടെ ഗ്ലാമര്‍ കാരണം സിനിമാമേഖല കൂടുതല്‍ പ്രൊജക്ട് ചെയ്യപ്പെടുന്നുവെന്നു മാത്രമെയുള്ളൂ. അമ്മയെന്ന സംഘടനയെപ്പറ്റിയും അടൂര്‍ പ്രതികരിച്ചു. നടന്മാരും നടിമാരും മാത്രമുള്‍പ്പെടുന്ന ഒരു സ്വകാര്യസംഘടനയാണ് അത്. അതിനെപ്പറ്റി പൊതുജനം ഇത്രയധികം വിഷമിക്കേണ്ട കാര്യമില്ല. അതു ജനത്തിന്റെ സംവാങ്ങിയോ ഗവണ്‍മെന്റിന്റെ ഗ്രാന്റ് വാങ്ങിയോ പ്രവര്‍ത്തിക്കുന്നതല്ല. 
 
അവശത അനുഭവിക്കുന്ന നിരവധി അഭിനേതാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള അഭിനേതാക്കളെ സഹായിക്കാനും മറ്റുമുള്ളതാണ് ആ സംഘടന. ഗവണ്‍മെന്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ചെയ്യുന്നുമുണ്ട്. അതു പരാജയമാണോ എന്നു ചോദിച്ചാല്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല, മറിച്ച് വിജയമാണെന്നു താന്‍ അഭിപ്രായപ്പെട്ടാല്‍ അതു തിരിച്ചായിരിക്കും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയെന്നും അതിനാല്‍ മറുപടി പറയുന്നില്ലെന്നും അടൂര്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ തകര്‍ക്കാന്‍ ഗൂഢാലോചന; ഇപ്പോള്‍ നടക്കുന്നത് പകപോക്കലോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സ്വപ്‌ന ...

news

റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിച്ചു; പതിനൊന്നുകാരന് ദാരുണാന്ത്യം

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. വായില്‍ ...

news

അമ്മയെ മാറ്റി നിര്‍ത്തി എനിക്കൊരു കല്യാണം വേണ്ട, എന്റെ അമ്മ എനിക്ക് ജീവനാണ് - വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം എന്നത് അതിന്റെ സമയത്ത് വരുമെന്ന് പഴയകാലത്ത് ഉള്ളവര്‍ പറയാറുണ്ട്. സോഷ്യല്‍ ...

news

ദിലീപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ...

Widgets Magazine Widgets Magazine Widgets Magazine