ഗാംഗ്ടോക്:|
Last Updated:
വ്യാഴം, 7 മെയ് 2015 (11:37 IST)
പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് 29 സ്റ്റാപ്ലര്‍ പിന്നുകള്‍ നീക്കം ചെയ്തു. സിക്കിമില്‍ ആണ് സംഭവം നടന്നത്. സെന്‍ട്രല്‍ റഫറല്‍ ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം തലവന്‍ പ്രഫ. സുവമോയിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പിന്നുകള്‍ പുറത്തെടുത്തത്.
പിന്നുകള്‍ കുഞ്ഞ് അറിയാതെ വായിലിട്ടതാകാമെന്നാണ് ഡോക്ടറുമാര് പറയുന്നത്. കുഞ്ഞിന്റെ ബന്ധുക്കള്‍ പിന്നെടുക്കാന്‍ ശ്രമിച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നാണ് ഡോക്ടര്‍ പറഞ്ഞു.