ഗണേഷ്‌കുമാര്‍ ലോകായുക്തയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു

 വികെ ഇബ്രാഹിംകുഞ്ഞ് , കെബി ഗണേഷ്‌കുമാര്‍ , സത്യവാങ്ങ്മൂലം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (14:15 IST)
പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കെബി ഗണേഷ്‌കുമാര്‍ ലോകായുക്തയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ക്രമക്കേടുകളുടെ 13 രേഖകള്‍ സഹിതം 85 പേജുള്ള സത്യവാങ്ങ്മൂലമാണ്
ഇന്നു ലോകായുക്തയില്‍ സമര്‍പ്പിച്ചത്.

നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളുടെ തെളിവു സഹിതമാണ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. അതേസമയം ഇന്നും ഹാജരാകാതിരുന്ന പരാതിക്കാരന്‍ പിന്‍മാറുന്നുണ്ടോയെന്ന സംശയം ലോകായുക്ത പ്രകടിപ്പിച്ചു.
പരാതിക്കാരന്‍ പരാതി പിന്‍വലിക്കുമോ എന്നു ലോകായുക്ത ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മൂന്നു പ്രാവശ്യവും കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ഹാജരായില്ല. ഈ സാഹചര്യത്തില്‍ അദേഹം പണം വാങ്ങിയിട്ടുണ്ടോ എന്നു സംശയിക്കുന്നതായും ലോകായുക്ത പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തു സമ്പാദനം, പൊതുമരാമത്ത് കരാര്‍ നല്‍കിയിലെ അഴിമതി, മന്ത്രി ഓഫിസിലുള്ളവര്‍ നടത്തിയ ക്രമക്കേട് എന്നിവയെ കുറിച്ചായിരുന്നു ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്കു മൊഴി നല്‍കിയിരുന്നു. പാലക്കാടുള്ള ഒരു പൊതുയോഗത്തിലാണ് ഇബ്രാഹിംകുഞ്ഞിനും ഓഫീസിനുമെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :