പാംപോറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു; ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

പാംപോറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

ശ്രീനഗര്‍| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (08:59 IST)
സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ശ്രീനഗര്‍ - ജമ്മു ദേശീയപാതയ്ക്ക് അരികില്‍ പാംപോറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിട്യൂട് കെട്ടിടസമുച്ചയത്തില്‍ കഴിഞ്ഞദിവസം രാവിലെ ആറരയോടെയാണ് തീവ്രവാദികള്‍ കയറിക്കൂടിയത്. രണ്ടോ മൂന്നോ തീവ്രവാദികളാണ് കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചുകയറിയതെന്നാണ് സംശയിക്കുന്നത്. നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ഒരു മുറിയിലെ പരവതാനിക്ക് തീയിട്ടായിരുന്നു.

ഭീകരരും സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ സൈനികന് പരുക്കേറ്റു. മോര്‍ട്ടാര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് സൈന്യം തീവ്രവാദികളെ നേരിടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :