കനത്ത മഴയും മണ്ണിടിച്ചിലും; അമർനാഥ്‌ യാത്രികർക്ക് ശ്രീശ്രീ രവിശങ്കറിന്റെ ജാഗ്രതാനിർദ്ദേശം

കനത്ത മഴയും മണ്ണിടിച്ചിലും; അമർനാഥ്‌ യാത്രികർക്ക് ശ്രീശ്രീ രവിശങ്കറിന്റെ ജാഗ്രതാനിർദ്ദേശം

Rijisha M.| Last Modified വ്യാഴം, 12 ജൂലൈ 2018 (16:44 IST)
അമർനാഥിലേക്ക് യാത്രക്കൊരുങ്ങുന്നവർ സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന് ആർട് ഓഫ് ലിവിംഗ് സ്ഥാപകനും അമർനാഥ്‌ ക്ഷേത്രംബോർഡ് അംഗവുമായ ശ്രീശ്രീരവിശങ്കർ അടിയന്തിര സന്ദേശത്തിൽ ആവശ്യപ്പെടുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണ് അമർനാഥിലേക്ക് യാത്രക്കൊരുങ്ങുന്നവർക്കായി ഇത്തരത്തിലൊരു പ്രസ്‌താവനയുമായി ശ്രീശ്രീരവിശങ്കർ രംഗത്തെത്തുന്നത്.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം അമർനാഥിലേക്കുള്ള രണ്ടു മാർഗ്ഗങ്ങളും, വിശുദ്ധ ഗുഹയിലേക്കുള്ള വഴിയും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്ര അപകടകരമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.


അമർനാഥ്‌ ക്ഷേത്രം ബോർഡ് ഗവർണ്ണർ എൻ.എൻ പോറ്റിയുടെയും സൈനികരുടെയും ബോർഡർസെക്യൂരിറ്റി ഫോഴ്‌സിന്റെയും നേതൃത്വത്തിൽ തീവ്ര‌പ്രയത്‌നങ്ങൾ നടക്കുന്നുണ്ട്. അമർനാഥിൽ ഇപ്പോൾ എത്തിപ്പെട്ടവർ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ശ്രീശ്രീരവിശങ്കർ അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :