ശ്രീശാന്ത് അകത്താകുമോ ഇല്ലയോ? വിധി ഇന്നറിയാം

ഡല്‍ഹി| vishnu| Last Modified തിങ്കള്‍, 9 മാര്‍ച്ച് 2015 (14:40 IST)
ഐപിഎല്‍ വാതുവെപ്പ് കേസ് ഡല്‍ഹി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട കേസില്‍ ഇന്നത്തെ വിധി ശ്രീശാന്തിന്റെ ക്രികറ്റ് ഭാവി നിര്‍ണയിക്കുന്നതാകുമെന്നാണ് കരുതപ്പെടുന്നത്. കേസില്‍ വാദം കേട്ട ജഡ്ജി ഇന്നത്തെ കൊടതിയില്‍ പങ്കെടുത്ത് വിരമിക്കുകയാണ്. അതിനാല്‍ ഇന്നുതന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.

കേസ് വിസ്താരത്തിനിടെ ശ്രീശാന്തിനെതിരായ കടുത്ത നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു. ശ്രീശാന്തിനെതിരെ ഡല്‍ഹി പോലീസ് മക്കോക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിരുന്നു. ശ്രീശാന്തിനെതിരെ വ്യക്തമായ എന്ത് തെളിവാണ് ഉള്ളതെന്നും ഒരു ഘട്ടത്തില്‍ കോടതി പ്രോസിക്യുഷനോട് ചോദിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :