ഒരു രൂപയ്ക്ക് ടിക്കറ്റുമായി സ്പൈസ് ജെറ്റ്

Last Modified ബുധന്‍, 15 ജൂലൈ 2015 (14:14 IST)
സ്‌പൈസ് ജെറ്റ് തെരഞ്ഞെടുത്ത ആഭ്യന്തര സര്‍വ്വീസുകളില്‍ നിശ്ചിത കാലങ്ങളില്‍ വെറും ഒരു രൂപയ്ക്ക്
ടിക്കറ്റ് നല്‍കുന്നു. റെഡ് ഹോട്ട് സ്‌പൈസി എന്ന ഓഫര്‍ സ്‌പൈസ് ജെറ്റിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമാണ് വാങ്ങാന്‍ സാധിക്കുക.

ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഒരു രൂപ ടിക്കറ്റ് വില്‍പ്പന നടക്കുക. ജൂലൈ 15 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുളള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യാം. ഒരു രൂപ ടിക്കറ്റ് നിരക്കിനു പുറമേ നികുതിയും മറ്റു ചാര്‍ജുകളും നല്‍കേണ്ടതുണ്ട്. ഓഫര്‍ ടിക്കറ്റുകള്‍ ഇന്ന് രാവിലെ 10 മുതല്‍ ജൂലൈ 17 ന് അര്‍ധരാത്രി വരെ വാങ്ങാം.

അതേസമയം, ഓഫര്‍ സ്വന്തമാക്കാന്‍ തിരിച്ചുളള ടിക്കറ്റും ബുക്കുചെയ്യേണ്ടതുണ്ട്.
ഇതിന് സാധാരണ നിരക്ക് നല്‍കേണ്ടിവരും.രിക്കല്‍ വാങ്ങിയ ടിക്കറ്റുകള്‍ റദ്ദാക്കി പണം തിരികെ നല്‍കുന്നതല്ല എന്നും ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല എന്നും കമ്പനിയധികൃതര്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :