പ്രാരാബ്ധ്ങ്ങളുമായി സ്‌പൈസ് ജെറ്റ് പറക്കാന്‍ തുടങ്ങി

  സ്‌പൈസ് ജെറ്റ് , പ്രതിസന്ധി , വിമാനം , അധികൃതര്‍
ചെന്നൈ| jibin| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (11:25 IST)
സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുന്ന സ്‌പൈസ് ജെറ്റ് വ്യാഴാഴ്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. 600 കോടി രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ മികച്ച രീതിയില്‍ സര്‍വീസുകള്‍ തുടരാന്‍ കഴിയുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ധന കുടിശിക മുടങ്ങിയതിനാല്‍ എണ്ണക്കമ്പനികള്‍ ഇനി ഇന്ധനം നല്‍കില്ലെന്ന്
വ്യക്തമാക്കിയതോടെ ബുധനാഴ്ച പത്തു മണിക്കൂറോളം സ്‌പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കിയിരുന്നു. പിന്നീട് എണ്ണക്കമ്പനികളെ ഒത്തു തീര്‍പ്പിലേക്ക് എത്തിച്ചെങ്കിലും യാത്രികര്‍ വന്‍തോതില്‍ ടിക്കറ്റ് റദ്ദാക്കുന്നതാണ് സ്‌പൈസ് ജെറ്റിനെ ബാധിക്കുന്ന പ്രധാന പ്രശ്നം. ഒരു മാസത്തിനപ്പുറമുള്ള ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കമ്പനിയെ വ്യോമയാന മന്ത്രാലയം വിലക്കിയെങ്കിലും പിന്നീട് നിയന്ത്രണം നീക്കിയിരുന്നു.

600 കോടി രൂപയെങ്കിലും അടിയന്തരമായി ലഭിച്ചെങ്കില്‍ മാത്രമെ സ്‌പൈസ് ജെറ്റിന് ശ്വാസം നേരെ വീഴുകയുള്ളു. എണ്ണക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ഉള്‍പ്പെടെ ഏതാണ്ട് 600 കോടി രൂപയാണ് സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് കൊടുത്തുതീര്‍ക്കാനുള്ളത്. സ്‌പൈസ് ജെറ്റിന്റെ സ്ഥിരതയില്ലായ്മയാണ് അവരെ കൂടുതല്‍ കുടുക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :