ബഹിരാകാശം ഇനി ഇന്ത്യയുടെ സ്വന്തം, പിടിച്ചെടുക്കാന്‍ ഐ‌എസ്‌ആര്‍‌ഒ

വിഷ്‌ണു എന്‍ എല്‍| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (19:08 IST)
അടുത്ത പതിറ്റാണ്ട് ഭാരതത്തിന്റേത് തന്നെയെന്ന് വെളിപ്പെടുത്തുന്ന കൂടുതല്‍ കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാലിതാ ഇക്കാര്യത്തില്‍ വിശ്വസനീയവും ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയാഗാഥകള്‍ക്കും തുടക്കമിടാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തലുകള്‍. അടുത്ത പത്ത് വര്‍ഷം ലോകം ഇന്ത്യയുടെ വിജയക്കുതിപ്പില്‍ അസൂയാലുക്കളായിത്തീരും. ഈ വിജയഗാഥകള്‍ ലോകത്തിനായി രചിക്കുന്നതാകട്ടെ നമ്മുടെ അഭിമാനമായ ബഹിരാകാശ ഏജന്‍സി ഐ‌എ‌സ്‌ആര്‍‌ഒയും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഐ‌എസ്‌ആര്‍‌ഒ അമേരിക്കയുടെ നാസയെ തന്നെ കവച്ചുവയ്ക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബഹിരാകാശ വിക്ഷേപണത്തിലും പര്യവേക്ഷണ സാങ്കേതികതയിലും അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഐ‌എസ്‌ആര്‍‌ഒ ലോകത്ത് ഒന്നാമതെത്തും.
ഇന്ത്യയുടെ
ആഭ്യന്തര ഉത്പാദനം വര്‍ധിക്കുന്നതിനൊപ്പം ഐ‌എസ്‌ആര്‍‌ഒയ്ക്കായി നീക്കിവയ്ക്കുന്ന പണവും കൂടിവരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് ഇന്ത്യ ബഹിരാകാശ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്നത് 73.9 ബില്ല്യണ്‍ രൂപയാണ്.( 1.2 ബില്ല്യണ്‍ യു‌എസ് ഡോളര്‍). സമാന വര്‍ഷത്തേക്കായി നാസ മാറ്റിവച്ചിരിക്കുന്നത് 17.5 ബില്ല്യണ്‍ ഡോളറാണ്.

എന്നാല്‍ അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവിലാണ് ഐ‌എസ്‌ആര്‍‌ഒ പല പ്രോജക്ടുകളും പൂര്‍ത്തിയാക്കുന്നത്. ഇത്തരം കുറഞ്ഞ ചിലവില്‍ ഇന്ത്യ ഇനി നടത്താന്‍ പോകുന്ന ചില പ്രഖ്യാപിത പദ്ധതികള്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോക ശ്രദ്ധയാര്‍ജ്ജിക്കും. അമേരിക്കന്‍ ഏജന്‍സിയായ നാസ പരാജയപ്പെട്ടതോ, പൂര്‍ണമായും ലക്ഷ്യം നേടാന്‍ പറ്റാതെ പോയതോ ആയ പദ്ധതികളാണ് വെല്ലുവിളികള്‍ പോലെ ഐ‌‌എസ്‌ആര്‍‌ഒ ഏറ്റെടുക്കുന്നത്. ശുക്രനിലേക്കുള്ള പര്യവേക്ഷണം, പുനരുപയോഗ വിക്ഷേപണ വാഹനം, ജി‌എസ്‌എല്‍‌വി-മാര്‍ക്ക് -3, സൌര്യ പര്യവേക്ഷണമായ ആദിത്യ പ്രോജക്ട്, ചാന്ദ്രയാന്‍- 2 തുടങ്ങിയ പദ്ധതികളാണ് ഇനി ഐ‌എസ്‌ആര്‍‌ഒയുടെ ലിസ്റ്റിലുള്ളത്.

ശുക്ര ഗ്രഹത്തിന്റെ അന്തരീക്ഷ ഘടനകളെപ്പറ്റി അധികം പഠനങ്ങള്‍ നടത്തിയിട്ടില്ല. ഇതിനായി ഇന്ത്യയുടെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റിന് സമാനമായ പര്യവേക്ഷണ പേടകമാണ് അയയ്ക്കുക. ശുക്രനിലെ കട്ടിയേറിയ അന്തരീക്ഷത്തേക്കുറിച്ചും അതിന്റെ ഉത്പത്തിയേക്കുറിച്ചും ഇതില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധിക്കും.2019ല്‍ ഇതിന്റെ വിക്ഷേപണം നടക്കും. പുനരുപയോഗ വാഹനത്തിന്റെ വിക്ഷേപണമാണ് അടുത്തത്. ഇന്ത്യയ്ക്ക് ഇപ്പോള്‍ തന്നെ ചിലവ് കുറഞ്ഞ വിക്ഷേപണ വാഹനം ഉണ്ട്. ഇതിനു പകരം വിക്ഷേപണം നടത്തിയത്യിനു ശേഷം തിരികെ എത്തുന്ന വാഹനമാണ് ഐ‌എസ്‌ആര്‍‌ഒ ഉദ്ദേശിക്കുന്നത്.

ഹൈപ്പര്‍ സോണിക് വിമാനത്തിന്റെ മാതൃകയിലുള്ള ഈ വാഹനത്തിന്റെ രൂപീകരണം നടന്നുകൊണ്ടിരിക്കുക്കയാണ്. വിക്ഷേപണത്തിനു ശേഷം വിമാനത്തിനേപ്പോലെ തിരികെ ഇറങ്ങാന്‍ കഴിയുന്ന വാഹനമാണ് ഇത്. ആര്‍‌എല്‍‌വി -റ്റി ഡി എന്നാണ് വാഹനത്തിന്റെ പേര്. ക്രയോജനിക് സാങ്കേതിക വിദ്യ ഏറെക്കാലത്തെ ഉപരോധവും, അഗ്നിപരീക്ഷകളും കടന്ന് ഇന്ത്യ സ്വായത്തമാക്കിയിരുന്നു. ഇനി മനുഷ്യരേപ്പോലും ബഹിരാകാശത്തെത്തിക്കാന്‍ ശേഷിയുള്ള 5,000 കിലോയോളം വഹിക്കാന്‍ ശേഷിയുള്ള ജി‌എസ്‌എല്‍‌വി മാര്‍ക്ക്-3 എന്ന വാഹനത്തിന്റെ വിക്ഷേപണമാണ് അടുത്തത്.

ഇത് ഉടന്‍‌തന്നെ ഉണ്ടാകുമെന്നാണ് സൂചനകള്‍. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് മൂന്ന് ടണ്‍ ഭാരം വരുന്ന പേ ലോഡുകളുമായി കുതിച്ചുയരാനുള്ള തയ്യാറെടുപ്പിലാണ് ഈ ഭീമന്‍ റോക്കറ്റ്. ഈ വിക്ഷേപണത്തില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ തയ്യാറാക്ക്യ ക്രൂ മൊഡ്യൂളിന്റെ പരീക്ഷണവും നടത്തും. രണ്ടും വിജയമാകുന്നതോടെ മനുഷ്യരെ ബഹിരാകാശത്തിലെത്തിക്കാന്‍ ഇന്ത്യ പൂര്‍ണ സജ്ജമാകും.

സൂര്യനേക്കുറിച്ച് പഠിക്കാനുള്ളതാണ് അടുത്തത്. 2017ല്‍ വിക്ഷേപിക്കുന്ന പേടകം നിരീക്ഷണ വിധേയമാക്കുന്നത് സൂര്യന്റെ കൊറോണ എന്ന ഭാഗമാണ്. ഇതിന്റെ പഠനത്തിലൂടെ സൌരകാറ്റുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയിലെ ഇലക്ട്രോണിക് നെറ്റുകളെ സംരക്ഷിക്കാന്‍ സാധിക്കും. ആദിത്യ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് 49 കോടിരൂപയാണ് ചിലവ്. പി‌എസ്‌എല്‍‌വി - എക്സ്‌എല്‍ എന്ന വിശ്വസ്ഥ വാഹനമാകും ആദിത്യയെ വിക്ഷേപിക്കുക. സൂര്യനേക്കുറിച്ച് പഠിക്കാന്‍ അഞ്ച് ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.

ചാന്ദ്രയാന്‍ രണ്ടാണ് അടുത്തത്. ലോകത്തിലാദ്യമായി ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് കണ്ടെത്തിയത് ഇന്ത്യയുടെ ചാന്ദ്രയാന്‍ -1 ദൌത്യമായിരുന്നു. ഇപ്പോളിതാ ചന്ദ്രനില്‍ സോളാര്‍ എനര്‍ജി കൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ ഇറക്കി പര്യവേക്ഷണം നടത്താന്‍ പോകുന്നു. ചന്ദ്രനിലെ അന്തരീക്ഷമില്ലാത്ത സാഹചര്യത്തില്‍ ഒരു പേടകം സുരക്ഷിതമായി ഇറക്കിയാല്‍ അത് ചരിത്ര നേട്ടമാകും. ഈ പേടകം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് വിവരങ്ങള്‍ അയച്ചു നല്‍കും. ചാന്ദ്രയാന്‍ ഒന്നിലേതുപോലെ രണ്ടാമത്തെ ദൌത്യവും വിപ്ലവകരമാക്കാന്‍ സഹായകമായ രണ്ട് രഹസ്യ ഉപകരണങ്ങള്‍ കൂടി ഈ പര്യവേക്ഷണ വാഹനത്തില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ലോകത്ത് സാമ്പത്തികമായും സൈനികപരമായും അത്രവലിയ ശക്തരല്ലാത്ത ഒരു രാജ്യം അടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ ലോക ബഹിരാകാശ രംഗത്ത് നെടുനായകത്വം വഹിക്കാന്‍ പോവുകയാണ്. ബഹിരാകാശ വിക്ഷേപണത്തില്‍ വിദേശ രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയെ ആശ്രയിക്കുകയാണ്. അടുത്ത പത്ത് വര്‍ഷം കഴിയുമ്പോള്‍ ബഹിരാകാശ രംഗത്ത് നാസ കൈവരിച്ച പലനേട്ടങ്ങളും അതിനേക്കാളേറെയും ഐ‌എസ്‌ആര്‍‌ഒ മറികടക്കും. ബഹിരാകാശ രംഗത്തെ സൂപ്പര്‍ പവറായ നാസ ഈസമയം കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. നാസ തങ്ങളുടെ ഉപഗ്രഹത്തെ വിക്ഷേപിക്കാന്‍ ഇന്ത്യയെ സമീപിച്ചത് തന്നെ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനകളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ ...

'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി ...

വേണം തെളിവ്, നൂറ് ശതമാനം ഉറപ്പായാല്‍ പാക്കിസ്ഥാനു ഇരട്ടി പ്രഹരം; കരുതലോടെ ഇന്ത്യ
പാക് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായ തെളിവു ലഭിച്ചശേഷമേ ഇന്ത്യ പ്രതികരിക്കൂ

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ...

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്
ഇന്‍കമിങ്ങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ ...

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കില്‍ 6മാസം കൂടുതല്‍ തടവ് അനുഭവിക്കണം

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; ...

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.