ബിസിസിഐയുടെ തലപ്പത്ത് ഗാംഗുലി എത്തില്ല; കാരണം ഗുരുതരമാണ്!

ബിസിസിഐയുടെ തലപ്പത്തെത്താന്‍ ഗാംഗുലി മടിക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്!

   Sourav Ganguly , Supremcourt , Anurag Thakur , Team india , BCCI , cricket board , Ganguly , TC mathew , Thakur , ബിസിസിഐ , സൗരവ് ഗാംഗുലി , ഗാംഗുലി ,  സുപ്രീംകോടതി , അനുരാഗ് ഠാക്കൂര്‍ , പശ്ചിമ ബംഗാള്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Modified ചൊവ്വ, 3 ജനുവരി 2017 (13:11 IST)
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ പരിഗണിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത സജീവമായത്.

എന്നാല്‍ ബിസിസിഐ പ്രസിഡന്‍റ് പദവി ഏറ്റെടുക്കാന്‍ ഗാംഗുലി മടി കാണിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ പ്രസിഡന്‍റ് പോലുള്ള പ്രാധാന്യമേറിയ സ്ഥാനം ഏറ്റെടുക്കാനുള്ള സമയമായില്ലെന്നാണ്
അദ്ദേഹത്തിന്റെ നിലപാട്. അതിനൊപ്പം ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടത്തുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന ഈ സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് പദവിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നുണ്ട്.


അഴിമതി മുക്ത ക്ലീന്‍ ഇമേജിനൊപ്പം പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലുളള മികച്ച പ്രവര്‍ത്തനവുമാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ഗാംഗുലിക്ക് തുണയാകുന്നത്. കൂടാതെ മുന്‍ താരങ്ങളും ബിസിസിഐയിലെ പല വ്യക്തികളും അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നുണ്ട്.

നിലവിലെ ബിസിസിഐ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടിസി മാത്യു, ഗൗതം റോയി എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത. സുപ്രീംകോടതി നിര്‍ദേശപ്രകാരം നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്നയാളാകും താല്‍ക്കാലികമായി അധ്യക്ഷനാകുക. അങ്ങനെ സംഭവിച്ചാല്‍ ടിസി മാത്യുവിനാകും സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :