സോണിയ ഗാന്ധി പഠിപ്പും വിവരവുമില്ലാത്തവള്‍: സുബ്രഹ്മണ്യം സ്വാമി

സോണിയ ഗാന്ധി,സുബ്രഹ്മണ്യം സ്വാമി, നാഷണല്‍ ഹെറാള്‍ഡ് കേസ്
ന്യൂഡല്‍ഹി| vishnu| Last Modified ശനി, 12 ജൂലൈ 2014 (16:33 IST)
സോണിയ ഗാന്ധിക്ക് പഠിപ്പും വിവരവുമില്ലെന്ന് പരിഹസിച്ചുകോണ്ട് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യം സ്വാമി രംഗത്ത്. നാഷണല്‍ ഹെരാള്‍ഡ് കേസിനേക്കുറിച്ച് സംസാരിക്കവേയാണ് സ്വാമി ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്.

സോണിയ ഗാന്ധി അഞ്ചാം ക്ലാസുകാരിയാണ്, അതുകൊണ്ട് തന്നെ അവര്‍ക്ക് വിവരമില്ല. അഞ്ചാം ക്ലാസു വരെ പഠിച്ച സോണിയ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിവരമില്ലാത്ത പ്രസ്താവനകളാണ് നടത്തുന്നതെന്നും സ്വാമി പറഞ്ഞു.

ഈ കേസില്‍ സര്‍ക്കാരിനൊന്നും തന്നെ ചെയ്യാനാകില്ലെന്നും പിന്നെ എങ്ങനെ അതിനെ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വിളിക്കാനാകുമെന്നും സ്വാമി ചോദിച്ചു. ഞാനാണ് ഈ കേസ് ഫയല്‍ ചെയ്തത്.

ഇത് തികച്ചും സ്വകാര്യ പരാതിയാണ്. ആ പരാതിയില്‍ നോട്ടീസ് അയക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സ്വാമി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആഗസ്റ്റ് 7ന് കോടതിയില്‍ ഹാജരാകണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :