സുനന്ദയുടെ മരണത്തിനു പിന്നില്‍ റോബര്‍ട്ട് വധ്ര: സുബ്രഹ്മണ്യം സ്വാമി

 സുനന്ദ പുഷ്കര്‍,റോബര്‍ട്ട് വധ്ര,സുബ്രഹ്മണ്യം സ്വാമി
ന്യുഡല്‍ഹി| jithu| Last Updated: ബുധന്‍, 2 ജൂലൈ 2014 (14:27 IST)
സുനന്ദ പുഷ്കരുടെ മരണം കൊലപാതകമാണെന്നും ഗൂഡാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട് വധ്രയാണെന്നും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.

സുനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നും ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നിരിക്കുന്നും സ്വാമി പറഞ്ഞു.കൊലയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ സംഘമാണ്. ഇതിന്റെ ഗൂഢാലോചനയ്ക്കു പിന്നില്‍ റോബര്‍ട്ട് വധ്രയാണെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.

ഐപിഎല്‍ ഇടപാടുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് സുനന്ദ കൊല്ലപ്പെടുന്നതെന്നും, സുനന്ദയുടെ വെളിപ്പെടുത്തലിനെ കോണ്‍ഗ്രസിലേയും വ്യവസായ മേഖലയിലെയും പ്രമുഖര്‍ ഭയപ്പെട്ടിരുന്നെന്നും. അതിനാലാണ് പ്രൊഫഷണല്‍ സംഘത്തെ
ഉപയോഗിച്ച് ഇവര്‍ സുനന്ദയെ ഇല്ലാതാക്കിയതെന്നും സ്വാമി പറഞ്ഞു.

കൊലപാതകത്തില്‍ തരൂരിന് നേരിട്ട് പങ്കുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ കൊലപാതകളെ പറ്റി അദ്ദേഹത്തിനറിയാമെന്നും അത് വെളിപ്പെടുത്താന്‍ തരൂര്‍ തയ്യാറാകണമെന്നും സ്വാമി ആവശ്യപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :