നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി| Last Modified വെള്ളി, 23 മെയ് 2014 (09:58 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ മികച്ച വിജയത്തിലേക്ക് നയിച്ചതിനാണ് അഭിനന്ദനം. ശനിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കും.

സോണിയാ ഗാന്ധിയാണ് നിലവില്‍ അധ്യക്ഷ. സോണിയ തന്നെ ഈ സ്ഥാനത്ത് തുടരാനാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് ശേഷം സോണിയാ ഗാന്ധി പുതിയ എംപിമാരെ അഭിസംബോധന ചെയ്യും.

നെഹ്‍റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെയും ഗ്രന്ഥശാലയുടെയും ചെയര്‍പേഴ്സണ്‍ സ്ഥാനം സോണിയാ ഗാന്ധി രാജിവച്ചു. ജവഹര്‍ലാല്‍ നെഹ്‍റുവിന്റെ 125ാം ജന്മദിനാഘോഷങ്ങള്‍ക്കുള്ള ദേശീയ സമിതിയില്‍നിന്നും സോണിയ രാജിവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :