മോഡി ശക്തനായ പ്രധാനമന്ത്രി: പിസി ജോര്‍ജ്

തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 മെയ് 2014 (13:12 IST)
നരേന്ദ്ര മോഡി ശക്തനായ പ്രധാന മന്ത്രിയാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഗാഗ്ഡില്‍ റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മോഡിയുമായി ചര്‍ച്ച നടത്തി ആവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കണമെന്നും
ചീഫ് വിപ്പ് പറഞ്ഞു.

ഘടകകക്ഷി നേതാക്കളും മോഡിയുമായി ചര്‍ച്ച നടത്തണം. മോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് താന്‍ അണിഞ്ഞപ്പോള്‍ പലരും എതിര്‍ത്തു. അവര്‍ എല്ലാവരും ഇനി മോഡിയെ കാണാന്‍ തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ജോര്‍ജ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :