‘സോണിയയും രാഹുലും നേതൃസ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം’

ന്യൂഡല്‍ഹി| Last Modified ശനി, 2 ഓഗസ്റ്റ് 2014 (16:39 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജഗ്മിത് സിംഗ് ബ്രാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തേക്ക് സോണിയയും രാഹുലും മാറിനിന്നാലും ദോഷമൊന്നും വരില്ല. ഇടവേളയ്ക്ക് ശേഷം പിന്നീട് അവര്‍ക്ക് തിരിച്ചെത്താവുന്നതേയുള്ളൂ.

തെരഞ്ഞെടുപ്പ് തോല്‍വി കണക്കിലെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറിമാരെല്ലാം രാജിവെക്കേണ്ടതായിരുന്നു. പാര്‍ട്ടിയുടെ ചുക്കാന്‍ പുതിയ ടീമിനെ ഏല്‍പിക്കണം. തോല്‍വിക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അല്ലാതെ സോണിയയേയും രാഹുലിനേയും മാത്രമല്ല താന്‍ കുറ്റപ്പെടുത്തുന്നത്. എല്ലാവരേയും പോലെ അവര്‍ക്കും ഉത്തരവാദിത്വമുണ്ട്.

വര്‍ഷങ്ങളായി പാര്‍ട്ടി അധ്യക്ഷയായി തുടരുന്ന ഒരാള്‍ രണ്ട് വര്‍ഷത്തേക്കോ മറ്റോ മാറിനിന്നാലും പ്രത്യേകിച്ചൊരു കുഴപ്പവുമുണ്ടാകില്ലെന്ന് ബ്രാര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :