സോംനാഥ് ഭാരതിയോട് കീഴടങ്ങാന്‍ സുപ്രീം കോടതി, അങ്ങനെയാകട്ടേയെന്ന് സോംനാഥ്

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (14:29 IST)
ഭാര്യ ലിപിക മിത്ര നൽകിയ ഗാർഹിക പീഡന കേസിൽ ഒളിവിലായിരുന്ന എഎപി നേതാവും ഡൽഹി മുൻ നിയമന്ത്രിയുമായ സോമനാഥ് ഭാരതി ഇന്നു ആറുമണിക്കു മുൻപ് കീഴടങ്ങണമെന്ന് സുപ്രീം കോടതി. കേസില്‍ സോംനാഥ് സമര്‍പ്പിച്ചിരുന്ന മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം.

നിങ്ങൾ ഉത്തരവാദിത്തപ്പെട്ടയാൾ ആണെങ്കിൽ ഓടിയൊളിക്കരുത്. ആദ്യം കീഴടങ്ങുക എന്നിട്ടു കോടതിയിൽ വരികയെന്നും സുപ്രീംകോടതി അറിയിച്ചു. ജാമ്യാപേക്ഷയില്‍ കോടതിയുടെ വിധി വന്നതിനു പിന്നാലെ ഉടന്‍ തന്നെ കീഴടങ്ങുമെന്ന് സോംനാഥ് ഭാരതി അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചു.

നാൽപ്പത്തിയൊന്നുകാരനായ ഭാരതി 2010ലാണ് ലിപിക മിത്രയെ വിവാഹം ചെയ്തത്. ഗർഭിണിയായിരുന്ന സമയത്ത് ലിപികെയെ നായയെക്കൊണ്ട് കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്നും അവർ പരാതിപ്പെട്ടിരുന്നു. കേസില്‍ ഡല്‍ഹി ഹൈക്കോടതി ജമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. ഇതിനു പിന്നാലെ എഎപി അധ്യക്ഷൻ അരവിന്ദ് കേജ്‌രിവാളും പാർട്ടിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കാതെ ഭാരതി കീഴ‌ടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :