മിനാ ദുരന്തം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (11:18 IST)
ഹജ്ജ് ദിനമായ വ്യാഴാഴ്ച മക്കയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 14 ഇന്ത്യക്കാരും. മിനാദുരന്തത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ഹജ്ജ് മിഷന്‍ പുറത്തുവിട്ടു. 717 തീര്‍ത്ഥാടകരാണ് മിനാദുരന്തത്തില്‍ കൊല്ലപ്പെട്ടത്. 860 പേര്‍ക്ക് പരുക്ക് പറ്റി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരില്‍ പരുക്കേറ്റ 13 പേരുടെ പേരുവിവരങ്ങളും ഇന്ത്യ ഹജ്ജ് മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

മിനാദുരന്തത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായും 13 പേര്‍ക്ക് പരുക്കേറ്റതായും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ട്വിറ്ററിലൂടെ ആയിരുന്നു അവര്‍ ഇക്കാര്യം അറിയിച്ചത്.

മിനാ ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍

1. ഷംസുദീന്‍ മൊഹമ്മദ് ഇബ്രാഹിം (തമിഴ്നാട്)
2. മൊഹിദീന്‍ പിറ്റ്‌ചയി മൊഹിദീന്‍ പിറ്റ്‌ചല്‍ (തമിഴ്നാട്)
3. മൊഹമ്മദ് റുസ്‌റ്റം അലി (ജാര്‍ഖണ്ഡ്)
4. നിയാസുല്‍ - ഹഖ് മന്‍സുറല്‍ ഹഖ് (ജാര്‍ഖണ്ഡ്)
5. സലീം യൂസഫ് ഷൈഖ് (മഹാരാഷ്‌ട്ര)
6. മൊഹമ്മദ് ഹനിഫ് ഹസന്‍ ഭായി ഷൈഖ് (ഗുജറാത്ത്)
7. ഷൈഖ് മദിനബിബി മൊഹമ്മദ് ഹനിഫ് (ഗുജറാത്ത്)
8. ദിവാന്‍ അയുബ്‌ഷ ബഫൈഷ (ഗുജറാത്ത്)
9. ദിവാന്‍ ജുബിദബിബി അയുബ്‌ഷ (ഗുജറാത്ത്)
10. സൌദ റഹ്‌മത് ഖസം (ഗുജറാത്ത്)
11. ബെറ്റാറ ഫാറ്റ്‌മാബന്‍ കരിം (ഗുജറാത്ത്)
12. ബോലിം ഹവ്‌ബയി ഇഷാഖ് (ഗുജറാത്ത്)
13. നഗോരി ജോഹ്‌റ്ബിബി മൊഹമ്മദ്‌ഷഫി (ഗുജറാത്ത്)
14. മഗോരി റുക്‌സാന മൊഹമ്മദ് ഇഷാഖ് (ഗുജറാത്ത്)

മിനാദുരന്തത്തില്‍ പരുക്കേറ്റവര്‍

1. റാലിയത് പക്കിയോട (ലക്ഷദ്വീപ്)
2. അബ്‌ദുള്‍ കയും (വെസ്റ്റ് ബംഗാള്‍)
3. ജഹാനുര്‍ ബിഗം (അസ്സം)
4. ഷൈഖ് സാഹിദ ബിഗം മെഹ്‌ബൂബ് (മഹാരാഷ്‌ട്ര)
5. സാറ ബിഗം (ജമ്മു കാശ്‌മീര്‍)
6. ഗുലാം അഹ്‌മദ് ഷെര്‍ഗുജ്‌റി (ജമ്മു കാശ്‌മിര്‍)
7. റൈച ബിഗം (വെസ്റ്റ് ബംഗാള്‍)
8. അട്ടാരി ഹതിം (രാജസ്ഥാന്‍)
9. ഹബീബുള്ള ഷൈഖ് (ഗുജറാത്ത്)
10. എം ഡി ഫസിജുല്‍ (ബിഹാര്‍)
11. മൊഹമ്മദ് അബ്‌ദുള്‍ ഹമിദ് (ഒറിസ)
12. അയിസോമ മരിയാടന്‍ (കേരളം)
13. ഹൈദര്‍ അലി (ഉത്തര്‍
പ്രദേശ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :