തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

Rahul gahndhi , Congress , BJP , Narendra modi , കോണ്‍ഗ്രസ് , രാഹുല്‍ ഗാന്ധി , ഗുജറാത്ത് , ഹിമാചല്‍ പ്രദേശ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (18:52 IST)
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധിയില്‍ തൃപ്തനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയില്ല, ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

‘കോൺഗ്രസ് സഹോദരന്മാരും സഹോദരിമാരും എന്നെ അഭിമാനിയാക്കി. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അന്തസോടെയും വീറോടെയുമാണ് നിങ്ങൾ പോരാടിയത്. മനോബലവും മാന്യതയുമാണു കോൺഗ്രസിന്റെ ഏറ്റവും വലിയ കരുത്തെന്ന് എല്ലാവർക്കും നിങ്ങൾ കാണിച്ചുകൊടുത്തു’– രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മറ്റും പരാജയപ്പെട്ടതില്‍ നിരശായില്ലെന്ന പ്രതികരണവും രാഹുല്‍ ഗാന്ധി നടത്തിയിരുന്നു. ഗുജറാത്തിൽ ശക്തമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെ വന്നപ്പോള്‍ രാഹുലിന്റെ നേതൃത്വത്തില്‍
കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :