ര​ണ്ടാം ക്ലാ​സു​കാ​രി​ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യായി; ജീവനക്കാര്‍ പിടിയില്‍

ജയ്പൂര്‍, വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (20:17 IST)

Widgets Magazine
  Rajasthan , gang rape , rape , sex , police , gangraped , old girl , ലൈംഗിക പീഡനം , പീഡനം , കൂട്ടമാനഭംഗം , ര​ണ്ടാം ക്ലാ​സു​കാ​രി

രാ​ജ​സ്ഥാ​നി​ൽ ആ​റു വ​യ​സു​കാ​രി​യെ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. വ്യാഴാഴ്‌ച ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. രണ്ടാം ക്ലാസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. സ്കൂ​ളി​ലെ ശൗ​ചാ​ല​യ​ത്തി​നു സ​മീ​പ​മു​ള്ള മു​റി​യിലെ മേ​ശ​യി​ൽ കെ​ട്ടി​യി​ട്ടാ​യി​രു​ന്നു പീ​ഡ​നം.

സ്കൂ​ളി​ലെ ര​ണ്ട് തൂ​പ്പു​കാ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ആർമി പൊലീസിന്റെ കാവലില്‍ ഇവരെ ചോദ്യം ചെയ്യുകയും ചെയ്‌തു.

സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസ് സൂപ്രണ്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ കലക്ടറും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. വ്യാഴാഴ്ച രാത്രി വൈകിയും സ്കൂളിൽ ജീവനക്കാരെ ചോദ്യം ചെയ്യൽ തുടർന്നു. ആർമി പൊലീസിന്റെ കാവലിലായിരുന്നു ചോദ്യംചെയ്യൽ.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായും പീഡനം നടന്നതായും മനസിലാക്കിയഡോ​ക്ട​ർ​മാ​ർ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സംസാരിക്കാന്‍ പോലും സാധിക്കാത്തവിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തുവരുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദേവസ്വം മന്ത്രിയോട് ക​രു​ണ; വിശദീകരണം തൃ​പ്തി​കരം, നടപടിയുടെ ആവശ്യമില്ല - വിവാദം വേണ്ടെന്ന് സിപിഎം

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച സംഭവത്തില്‍ ...

news

പണിയെടുക്കാത്ത ജനപ്രതിനിധികൾക്ക് ശമ്പ‍ളം നൽകരുതെന്ന് കമൽഹാസൻ

ജോലി ചെയ്യാതെ റിസോർട്ടിൽ കഴിയുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് ശമ്പളം നൽകരുതെന്ന് നടൻ ...

news

ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിച്ചേക്കും; നടപടിക്രമങ്ങള്‍ ആരംഭിച്ചു

രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഒക്‍ടോബറോടെ ...

news

ലണ്ടന്‍ മെട്രോയില്‍ സ്‌ഫോടനം: നിരവധിപേര്‍ക്ക് പരുക്ക് - ഭീകരാക്രമണമെന്ന് സ്ഥിരീകരണം

ലണ്ടൻ മെട്രോ സ്റ്റേഷനിൽ വന്‍ സ്‌ഫോടനം. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ പാർസൻസ് ഗ്രീൻ ...

Widgets Magazine