Widgets Magazine Widgets Magazine

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ആയുധങ്ങളുടെ കൂമ്പാരം; അത്യാധുനിക റൈഫിളുകള്‍ കണ്ട പൊലീസ് ഞെട്ടി - ചിത്രങ്ങള്‍ പുറത്ത്

ചണ്ഡീഗഡ്, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (16:00 IST)

Widgets Magazine
 Gurmeet Ram Rahim Singh , Dera Sacha Sauda , weapons , rape case , CBI , police , arrest , Gurmeet , ആയുധ ശേഖരം , ബലാത്സംഗ കേസ് , തോക്കുകള്‍ , ദേരാ സച്ചാ സൗദ , ഗുര്‍മീത്

ബലാത്സംഗ കേസില്‍ 20വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിന്റെ സിർസയിലെ ആശ്രമത്തില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി.

33മൂന്ന് അത്യാധുനിക തോക്കുകളാണ് ഗുർമീതിന്‍റെ സങ്കേതത്തിൽ നിന്നും കണ്ടെടുത്തത്. ഇതില്‍ എകെ 47 തോക്കുകളും ഉള്‍പ്പെടുന്നുണ്ട്. ലൈസൻസ് ഉള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. ദേരാ സച്ചാ സൗദയുടെ പേരിൽ 67 തോക്കുകൾക്കാണ് ലൈസൻസ് നേടിയിരുന്നത്. ഇതിൽ 33 എണ്ണമാണ് സിർസയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ശേഷിക്കുന്ന 34 തോക്കുകൾ എത്രയും വേഗം തിരിച്ച് ഏൽപ്പിക്കാൻ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.

ഗുര്‍മീതിന്റെ സുരക്ഷാ സേനയ്‌ക്കാണ് ആയുധങ്ങള്‍ നല്‍കിയിരുന്നതെന്നാണ് സൂചന. അതേസമയം, പെട്രോൾ ബോംബുകളും  ആശ്രമത്തില്‍ നിന്നും കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പൊലീസ് പിടിച്ചെടുത്ത നിരവധി തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുടെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് തടവുശിക്ഷ വിധിച്ചത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തിരുവോണദിനത്തില്‍ ദിലീപിനെ കാണാന്‍ ജയറാമെത്തി!

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...

news

അമ്മയില്‍ ദിലീപ് തരംഗം? വൈകിപ്പോയെന്ന തിരിച്ചറിവില്‍ താരങ്ങള്‍! - ഈ നീക്കം അവര്‍ക്ക് പണിയാകും?!

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് ...

news

പാക് ഭീകരസംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി; പാകിസ്ഥാന് തിരിച്ചടി - ഇന്ത്യന്‍ നിലപാടിന് വിജയം

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി. പാകിസ്ഥാൻ കേന്ദ്രമായി ...

news

കാവ്യയുടെ സഹോദരനെ ചോദ്യം ചെയ്തു, സുനി വിവാഹത്തിനു വന്നിരുന്നുവെന്ന് തുറന്നു പറച്ചില്‍!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരന്‍ ...

Widgets Magazine Widgets Magazine