കടലിൽ കുടുങ്ങിയ എല്ലാവരെയും കണ്ടെത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് പ്രതിരോധമന്ത്രി; നടക്കുന്നത് സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനം

തിരുവനന്തപുരം, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (10:30 IST)

okhi,	defence minister,	rain,	trivandrum,  nirmala sitharaman ,	cyclone,	weather,	death,	kerala, sea,	boat,	ഓഖി,	പ്രതിരോധമന്ത്രി,	മഴ,	തിരുവനന്തപുരം,	ചുഴലിക്കാറ്റ്,	കാലാവസ്ഥ,	കേരളം, കടല്‍,	ബോട്ട്,	മരണം , നിര്‍മല സീതാരാമന്‍
അനുബന്ധ വാര്‍ത്തകള്‍

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തലസ്ഥാനത്തെത്തി. ഓഖി ചുഴലിക്കാറ്റ് കനത്ത ദുരന്തം വിതച്ച് കടന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് പ്രതിരോധമന്ത്രി തിരുവനന്തപുരത്തെത്തിയത്. കഴിഞ്ഞ ദിവസം കന്യാകുമാരി സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രമന്ത്രി തിരുവനന്തപുരം വിഴിഞ്ഞത്ത് എത്തിയത്.  
 
മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോളും പുരോഗമിക്കുകയാണ്. മറ്റു തീരങ്ങളില്‍ അകപ്പെട്ട മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു
 
കടലില്‍ കാണാതായ എല്ലാവരെയും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പൂന്തുറയിലും മന്ത്രി സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്ന പ്രതിരോധമന്ത്രി രക്ഷാപ്രവര്‍ത്തന നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാഹുല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക ...

news

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിച്ചു; കുട്ടിയെ തീവ്രവാദിയാക്കി അദ്ധ്യാപിക

ആറുവയസ്സുകാരന്‍ അള്ളാ എന്ന് വിളിക്കുന്നതില്‍ സംശയം തോന്നിയ അദ്ധ്യാപിക സ്‌കൂളിലേക്ക് ...

news

എന്റെ കാലില്‍ വീണ് അവർ മാപ്പു ചോദിക്കുന്നത് എല്ലാവരും കാണും: ബാബു ആന്റണി

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആയിരുന്നു ബാബു ആന്റണി. നടി ചാർമിളയുമായുള്ള വിവാദവും ...

Widgets Magazine