സിഖുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എഴുത്തുകാര്‍ എവിടെയായിരുന്നെന്ന് ആര്‍ എസ് എസ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (10:10 IST)
മതേതരവാദികളെ വിമര്‍ശിച്ച് ആര്‍ എസ് എസ്. ‘ദാദ്രി’ പോലുള്ള സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്നൊന്നും ആരും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും ഓര്‍ഗനൈസറിലെ ലേഖനം വ്യക്തമാക്കുന്നു.

ദാദ്രി,
കല്‍ബുര്‍ഗി വധത്തെ ന്യായീകരിച്ചാണ് ലേഖനം തയ്യാറായിരിക്കുന്നത്. രാഷ്‌ട്രീയ കൌശലത്തിനായി മൃതദേഹത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ തെളിവാണ് ദാദ്രി സംഭവമെന്നും ലേഖനത്തില്‍ പറയുന്നു.

‘ദാദ്രി’രാഷ്‌ട്രീയ ലാഭത്തിനായി മതേതരവാദികള്‍ ഉപയോഗിക്കുന്നു. ദാദ്രി പോലുള്ള സംഭവങ്ങള്‍ മുന്‍പും
ഉണ്ടായിട്ടുണ്ട്. സിഖുകാര്‍ കൊല്ലപ്പെട്ടപ്പോഴും ഗോധ്ര സംഭവം നടന്നപ്പോഴും എഴുത്തുകാര്‍ എവിടെയായിരുന്നു എന്നും ലേഖനത്തില്‍ ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :