സൈഡിംഗ് സ്പ്രിംഗ് പണി തരുമോ? ആശങ്കയോടെ ഐ‌എസ്‌ആര്‍‌ഒ

സൈഡിംഗ് സ്പ്രിംഗ്, വാല്‍ നക്ഷത്രം, മാവെന്‍, മം‌ഗള്‍‌യാന്‍, ഐ‌എസ്‌ആര്‍‌ഒ
ബംഗളൂരു| VISHNU.NL| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (13:11 IST)
ഇന്ത്യയുറേയും അമേരിക്കയുടെയും ചൊവ്വാ ദൌത്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ സൌരയുഥത്തിലേക്ക് ഒരു അഥിതി കൂടി എത്തുന്നു. മറ്റാരുമല്ല. ഒരു വാല്‍ നക്ഷത്രമാണ്. നിലവില്‍ കാര്യങ്ങള്‍ ഇതേപോലെ പോവുകയാണെങ്കില്‍ ചൊവ്വയുടെ ഏകദേശം 1,35,000 കിലോമീറ്റര്‍ അടുത്തുകൂടിയാകും ഈ വാല്‍ നക്ഷത്രം കടന്നു പോവുക. സൈഡിംഗ് സ്പ്രിംഗ് എന്നാണ് വാല്‍ നക്ഷത്രത്തിന്റെ പേര്.

സൂര്യനില്‍നിന്ന് 5000 മുതല്‍ 100,000 പ്രകാശവര്‍ഷം വരെ അകലെയുള്ള ഒര്‍ട്ട് മേഘത്തില്‍നിന്ന് യാത്രതിരിച്ച ഈ വാല്‍ നക്ഷത്രത്തിന് സെക്കന്‍ഡില്‍ 60 കിലോമീറ്ററോളം വേഗതയുണ്ട്. വാല്‍നക്ഷത്രത്തിന്റെ വാലിന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീളമുണ്ട് എന്ന് അറിവാണ് ബഹിരാകാശ ഏജന്‍സികളെ ആശങ്കയിലാക്കുന്നത്.

സെപ്റ്റംബര്‍ 24ന് ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍, അമേരിക്കയുടെ മാവേന്‍, മറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ട്. 1,35,000 കിലോമീറ്റര്‍ അകലെക്കൂടെ മാത്രമേ ഇത് പോവു എന്നാണ് നിഗമനം. കുറഞ്ഞത് 421 കിലോമീറ്ററും കൂടിയത് 76,993 കിലോമീറ്ററും വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തിലാണ് നിലവില്‍ മംഗള്‍‌യാന്‍. ഇത് ചൊവ്വയോട് 400 കിലോമീറ്റര്‍ അടുത്ത ഭ്രമണപഥത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഐ‌എസ്‌ആര്‍‌ഒ. നാസയും അവരുടെ മാവെന്‍ പേടകത്തിന്റെ ഭ്രമണ പഥം കുറയ്ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

വാല്‍നക്ഷത്രം ഞായറാഴ്ച ആന്തരസൗരയൂഥത്തില്‍ പ്രവേശിക്കും. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഉള്‍കൊള്ളുന്ന ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുന്ന ആദ്യ വാല്‍നക്ഷത്രമാണ് സൈഡിം‌ഗ് സ്പ്രിംഗ് എന്നതിനാല്‍ വാന നിരീക്ഷകരും ശാസ്ത്രലോകവും കൗതുകത്തോടെയും ആവേശത്തോടെയും അതിന്റെ വരവിനായി കാത്തിരിക്കുകയാണ്. 2013 ജനുവരി മൂന്നിന് റോബര്‍ട്ട് മെക്നോട്ട് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൈഡിംഗ് സ്പ്രിംഗ് വാല്‍ നക്ഷത്രത്തേ കണ്ടെത്തിയത്.

വാല്‍നക്ഷത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സൈഡിംഗ് സ്പ്രിംഗ് പ്രയോജനപെടും. ഉയര്‍ന്ന ശേഷിയുള്ള ടെലിസ്കോപ്പുകള്‍ വഴി ഭൂമിയില്‍നിന്ന് വാല്‍നക്ഷത്രത്തെ ദര്‍ശിക്കാനാകും. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു പ്ളാനറ്റേറിയത്തില്‍ സന്ദര്‍ശകര്‍ക്ക് ഇതിന് സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :