ബീഫ് കഴിച്ചാല്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കഴുത്തറുക്കുമെന്ന് ബിജെപി നേതാവ്

ബംഗളൂരു| JOYS JOY| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2015 (13:35 IST)
ബീഫ് കഴിക്കുന്ന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ ബി ജെ പിയുടെ പ്രാദേശികനേതാവിന്റെ വെല്ലുവിളി. ബീഫ് കഴിച്ചാല്‍ കഴുത്തറുക്കുമെന്നാണ് ബി ജെ പി നേതാവിന്റെ ഭീഷണി. ശിവമോഗ മുന്‍സിപ്പല്‍ കൌണ്‍സിലിലെ അംഗമായിരുന്ന ചന്നബാസപ്പയുടെതാണ് ഭീഷണി.

നേരത്തെ, ആവശ്യമെങ്കില്‍ താനും ബീഫ് കഴിക്കുമെന്നും ഇതില്‍ നിന്ന് ആര്‍ക്കും തന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നും സിദ്ധരാമയ്യ പ്രസ്താവിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ബി ജെ പിയുടെ പ്രാദേശികനേതാവ് രംഗത്തെത്തിയിരിക്കുന്നത്. പരസ്യമായി സിദ്ധരാമയ്യ ബീഫ് കഴിക്കുകയാണെങ്കില്‍ കഴുത്തറുക്കുമെന്ന് ചന്നബാസപ്പ പറഞ്ഞു.

ആവശ്യമെങ്കില്‍ താന്‍ ബീഫ് കഴിക്കുമെന്നും അതില്‍ നിന്ന് തന്നെ ആര്‍ക്കും തടയാനാകില്ലെന്നുമാണ് സിദ്ധരാമയ്യ അവകാശപ്പെട്ടത്. ഒരു ഏകാധിപതിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. ശിവമോഗയിലെ ഗോപി സര്‍ക്കിളില്‍ വന്ന് അദ്ദേഹം ബീഫ് കഴിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കഴുത്തറുക്കും. ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും തങ്ങളെല്ലാം പശുവിന്റെ പാല്‍ കുടിച്ച് വളര്‍ന്നവരാണെന്നും ചന്നബാസപ്പ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :