വിശ്വനാഥനോട് ചെയ്തത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി; മന്ത്രിസഭയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷിച്ചിരുന്നതായി വിശ്വനാഥന്‍

തൃശൂര്‍| JOYS JOY| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (14:10 IST)
ചന്ദനമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കെ പി വിശ്വനാഥനോട് ചെയ്തത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി പരാമര്‍ശത്തിന്റെ പേരില്‍ വിശ്വനാഥന്‍ രാജി തന്നപ്പോള്‍ അന്ന് അത് സ്വീകരിച്ചതില്‍ മനസ്സാക്ഷിക്കുത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വനാഥനെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, ആ സമയത്ത് രാജി സ്വീകരിച്ചതിനെതിരെ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, അന്ന് രാജിവെച്ചതില്‍ തനിക്ക് യാതൊരുവിധ മനസ്താപവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്നത്തെ മന്ത്രിസഭയ്ക്ക് പ്രതിശ്ചായ നഷ്‌ടപ്പെട്ടുവെന്ന് തോന്നിയതിനാലാണ് രാജി വെച്ചത്. അതില്‍ മനസ്ഥാപമില്ല. കോടതി കുറ്റവിമുക്തനാക്കിയാല്‍ വീണ്ടും മന്ത്രിസഭയില്‍ വരാമെന്ന വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അന്ന് രാജിവെച്ചതെന്നും കെ പി വിശ്വനാഥന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞു.

2005 ലാണ് ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വനംമന്ത്രി കെ പി വിശ്വനാഥന്‍ രാജി വെച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :