മുംബൈ|
Last Modified തിങ്കള്‍, 3 നവംബര്‍ 2014 (18:13 IST)
താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് വേശ്യാവൃത്തിയാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട നടി ശ്വേത ബാസു. നടി ഡി എന്‍ എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ താരത്തിന്റെ അമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം പുനരധിവാസകേന്ദ്രത്തില്‍ നിന്നും താരത്തെ വിട്ടയച്ചിരുന്നു.
ഞാനൊരിക്കലും അത്തരത്തിലൊരു പ്രസ്ഥാവന നടത്തിയിട്ടില്ല. ഞാന്‍ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോടു പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല പിന്നെങ്ങനെ മാധ്യമങ്ങളോട് സംസാരിക്കും ശ്വേത ചോദിക്കുന്നു.
സിനിമ ഇല്ലെങ്കിലും ജീവിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത കുടുംബമാണെന്റേതെന്നും തനിക്ക് വന്ന ഓഫറുകള്‍ ഒഴിവാക്കി മൂന്ന് വര്‍ഷമായി ശാസ്ത്രീയ സംഗീതലോകത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ചെയ്യുകയായിരുന്നെന്നും ഈ വേളയിലാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും അഭിമുഖത്തില്‍ ശ്വേത പറയുന്നു.
പോലീസിന് പറ്റിയ അബദ്ധമായിരുന്നു തന്റെ
അറസ്റ്റ്. ഹൈദരാബാദില്‍ ഒരു സംഘടനയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താനെന്നും നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാതിരുന്നതിനാല്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലില്‍ താമസം കാന്‍സലായതിനെത്തുടര്‍ന്ന് മറ്റൊരു ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നെന്നു. അവിടെ പോലീസ് നടത്തിയ റെയ്ഡില്‍ താമസക്കാരെല്ലാം അറസ്റ്റിലാകുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുന്നതിനു മുന്‍പ് തന്നെ
സിനിമാ നടി അനാശാസ്യത്തിന് പിടിയിലായി എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു ബാസു വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.