പത്മിനി മൂന്നാം ലിംഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വാര്‍ത്താ അവതാരക

ചെന്നൈ| Last Updated: ശനി, 20 സെപ്‌റ്റംബര്‍ 2014 (17:19 IST)
മൂന്നാം ലിംഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ വാര്‍ത്താ അവതാരികയായി മാറിയിരിക്കുകയാണ് പത്മിനി പ്രകാശ്.തമിഴ്നാട്ടിലെ വാര്‍ത്താ ചാനലായ ലോട്ടസ് ന്യൂസില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു
പത്മിനിയുടെ അരങ്ങേറ്റം.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിലെ സ്ഥിരം വാര്‍ത്താ അവതാരികയാണ് പത്മിനി.സീരിയലുകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള പത്മിനിയ്ക്ക് സാമൂഹ്യമായും വ്യക്തിപരമായും ഒട്ടേറെ അടിച്ചമര്‍ത്തലുകള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.

സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പത്മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.തന്റെ പങ്കാളിക്കൊപ്പം കോയമ്പത്തൂരിലെ വെള്ളക്കിണറിലാണ് പത്മിനി ഇപ്പോള്‍ താമസിക്കുന്നത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :