മുംബൈ|
Last Modified ശനി, 26 സെപ്റ്റംബര്‍ 2015 (10:35 IST)
ഗുജറാത്തില്‍ പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആവശ്യപ്പെട്ട് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സംവരണ ആവശ്യം പരിഹരിച്ചില്ലെങ്കില്‍ ബിജെപി പ്രതിരോധത്തിലാകുമെന്നും
ശിവസേന ഓര്‍മിപ്പിച്ചു.ഗുജറാത്തില്‍ ഏതു സമയവും പൊട്ടിത്തെറിച്ചു വന്‍നാശം വിതയ്ക്കാവുന്ന ബോംബാണു പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഹാര്‍ദിക് പട്ടേല്‍.
അദ്ദേഹവുമായി സംസാരിച്ച് എത്രയുംവേഗം പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്നും മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാര്‍ദിക് പട്ടേലിന്റെ ജീവന് സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും ഗുജറാത്തില്‍ സമാധാന അന്തരീക്ഷം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സേന ആവശ്യപ്പെട്ടു.