ഷിംല|
JOYS JOY|
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (16:52 IST)
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഷിംലയുടെ പേര്
ശ്യാംല എന്നാക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദ് പരിഷത്ത് രംഗത്ത്. പേരു മാറ്റുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രതുമായി വി എച്ച് പി സംസ്ഥാനഘടകം ചര്‍ച്ച നടത്തി.
ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെയാണ് ഇത്. കാളിയുമായി ബന്ധപ്പെട്ട ശ്യാംല എന്ന പേരില്‍ നിന്നാണ്
ഷിംല എന്ന പേര് ഉണ്ടായതെന്നാണ് വി എച്ച് പിയുടെ വാദം.
ഷിംല നഗരത്തിൽ ഒരു കാളി ക്ഷേത്രമുള്ളത് ഇതിന് തെളിവായി വി എച്ച് പി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഷിംലയുടെ പേര് ‘ശ്യാംല’ യായി മാറ്റാനുള്ള വി എച്ച് പിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.