ഷീന ഇന്ദ്രാണിയുടെ മകളെന്നത് ഞെട്ടിക്കുന്ന വിവരമെന്ന് പീറ്റര്‍ മുഖര്‍ജി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (14:37 IST)
കൊല്ലപ്പെട്ട ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണെന്നത് ഞെട്ടിക്കുന്ന വിവരമാണെന്ന് സ്റ്റാര്‍ ടി വി മുന്‍ സി ഇ ഒയും ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജി. കൊല്ലപ്പെട്ട ഷീന ബോറ ഇന്ദ്രാണി മുഖര്‍ജിയുടെ സഹോദരി ആണെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍, ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് മുംബൈ പൊലീസ് ആണ് വെളിപ്പെടുത്തിയത്.

ഷീന ബോറ ഇന്ദ്രാണിയുടെ മകളാണെന്ന് ഇന്ദ്രാണിയുടെ മകനായ മിഖൈല്‍ ബോറയും മാധ്യമങ്ങള്‍ക്കു മുമ്പില്‍ സ്ഥിരീകരിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്പായിരുന്നു ഷീന ബോറയെ ഇന്ദ്രാണിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രൈവര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം തോക്ക് കൈവശം വെച്ച കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഡ്രൈവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

2012ല്‍ ഷീന അമേരിക്കയിലേക്ക് പോയി എന്നായിരുന്നു ഇന്ദ്രാണി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയോടും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നത്. പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീനയ്ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, ഇന്ദ്രാണി മുഖര്‍ജി ഇത് ഇഷ്‌ടപ്പെട്ടിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഷീന ബോറ, ഇന്ദ്രാണിയുടെ മകളാണെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവ് സഞ്ജീവ് ഖന്നയെ ചോദ്യം ചെയ്തു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :