മുംബൈ|
Last Modified ചൊവ്വ, 17 ജനുവരി 2017 (16:49 IST)
ഷീന ബോറ കൊലക്കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിക്കും രണ്ടാനച്ഛന് പീറ്റര്‍ മുഖര്‍ജിക്കും എതിരെ കൊലപാതക കുറ്റം ചുമത്തി.
വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്ക് എതിരെയും വധശ്രമത്തിന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കൊലപാതകത്തെക്കുറിച്ച് പീറ്റര്‍ മുഖര്‍ജിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഡ്രൈവറായ ശ്യാംവര്‍ റായിയെ നേരത്തെ തന്നെ സി ബി ഐ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
ഇന്ദ്രാണിയുടെ ആദ്യബന്ധത്തിലെ മകളായ ഷീനയെ ഡ്രൈവറുടെയും മുന്‍ ഭര്‍ത്താവായിരുന്ന സഞ്ജീവ് ഖന്നയുടെയും സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ മകനുമായി ഷീന അടുപ്പത്തില്‍ ആയിരുന്നു. ഈ ബന്ധം ഇഷ്ടപ്പെടാതിരുന്നതാണ് ഷീനയെ കൊലപ്പെടുത്താന്‍ പ്രേരണയായത്.