അസഹിഷ്ണുതയുടെ പേരില്‍ ഷാരൂഖ് ഖാന്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് മുസ്ലീം സംഘടന

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (13:22 IST)
രാജ്യത്ത് അസഹിഷ്ണുത വ്യാപകമാണെന്ന ബോളീവുഡ് നടന്‍ ഷാരൂഖ് ഖാന്റെ പ്രസ്താവനയ്ക്കെതിരെ ആഗ്രയിലെ മുസ്ലിം സംഘടന രംഗത്ത്. ഹിന്ദുസ്ഥാനി ബിരാദ്രി എന്ന മുസ്ലിം സംഘടനയാണ് ഷാരൂഖ് ഖാനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യത്തെ അസഹിഷ്ണുത എന്ന് വിശേഷിപ്പിച്ചത് തെറ്റാണെന്നാണ് സംഘടന പറഞ്ഞത്. ഷാരൂഖ് ഖാന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും സംഘടന ആരോപിച്ചു.

ഇന്ത്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തെ അസഹിഷ്ണുത എന്ന് വിശേഷിപ്പിച്ചത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് നമ്മേക്കുറിച്ച് അപവാദം ഉണ്ടാക്കാന്‍ പ്രോത്സാഹനമാകും എന്ന് സംഘടനയുടെ സെക്രട്ടറി സിയാദ്ദിന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബം തന്നെ വര്‍ഗീയ അസഹിഷ്ണുതയുടെ ഉദാഹരണമാണ്. അസഹിഷ്ണുതയില്‍ വേദനയുണ്ടെങ്കില്‍ എന്തുകൊണ്ടാണദ്ദേഹം പത്മ പുരസ്കാരം തിരികെ നല്‍കാത്തതെന്നും സിയദ്ദിന്‍ ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :