ലൈംഗിക ചുവയുള്ള പരാമര്‍ശം: കുമാര്‍ ബിശ്വാസിനെതിരെ കിരണ്‍ ബേദി പരാതി നല്‍കി

ന്യൂഡല്‍ഹി| Last Modified ശനി, 31 ജനുവരി 2015 (17:42 IST)
ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.
അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് കുമാര്‍ ബിശ്വാസ് പരാമര്‍ശം നടത്തിയത്. പരാതിയില്‍ കെജ്രിവാളിനെതിരേയും കുമാര്‍ ബിശ്വാസിനെതിരേയും നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍
കുമാര്‍ ബിസ്വാസ് ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും. താന്‍ കിരണ്‍ ബേദിയെ ബഹുമാനിക്കുന്ന ആളാണെന്നും ദീദി എന്നാണ് ഇപ്പോഴും വിളിക്കാറുള്ളതെന്നും ബിശ്വാസ് പറഞ്ഞു. നേരത്തെ റാലിയ്ക്കിടെ കുമാര്‍ ബിശ്വാസ് നടത്തിയത് അശ്ലീല ചുവയുള്ള ചില പരാമര്‍ശമാണെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും കിരണ്‍ ബേദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :