ഡല്‍ഹി സര്‍ക്കാര്‍: ഒക്ടോബര്‍ രണ്ടിനകം തീരുമാനം വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി സര്‍ക്കാര്‍ , സുപ്രീംകോടതി , കേന്ദ്രസര്‍ക്കാര്‍ , എഎപി , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (12:00 IST)
ഒക്ടോബര്‍ രണ്ടിനകം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി
സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. ചാനലുകളിലും പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എഎപി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം പത്തിലേക്ക് മാറ്റിവെച്ചു. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ക്ഷണിച്ചാല്‍ സമയം പാഴാക്കാതെ തന്നെ അതില്‍ തീരുമാനമെടുക്കുമെന്ന് ബിജെപി കോടതിയില്‍ അറിയിച്ചു.

നിലവിലെ കണക്കുപ്രകാരം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കു സഭയില്‍ കേവല ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ പിന്തുണകൂടി വേണം. കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി എഎപി നേരത്തേ ആരോപിച്ചിരുന്നു. അതേസമയം കുതിരക്കച്ചവടം നടത്തി അധികാരം പിടിച്ചു വാങ്ങേണ്ട എന്ന ഉത്തരവ് പ്രധാനമന്ത്രി ബിജെപിക്ക് നല്‍കിയിട്ടുണ്ട്.

ആം ആദ്മി എംഎല്‍എ ദിനേശ് മൊഹാനിയയ്ക്കു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷേര്‍ സിങ് ദാഗര്‍ നാലുകോടി വാഗ്ദാനം ചെയ്ത് കാര്യം എഎപി നേതാവ് അരവിന്ദ് കേജിരിവാള്‍ പുറത്ത് വിട്ടിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്തുവിട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :