മുംബൈ|
jibin|
Last Updated:
ശനി, 15 ഏപ്രില്‍ 2017 (16:34 IST)
മഹാരാഷ്ട്ര സിന്ധുദുർഗിൽ ഏഴു വിദ്യാർഥികളും ഒരു അധ്യാപകനുമടക്കം എട്ടു പേർ മുങ്ങിമരിച്ചു. സിന്ധുദുർഗ് വയ്‍രി ബീച്ചിലാണ് അപകടം. മരിച്ചവരിൽ രണ്ടു പെൺകുട്ടികളുമുണ്ടെന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തു.
കർണാടക ബെളഗാവിയിലെ മറാത്ത എൻജിനീയറിങ് കോളജൽനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തിൽപെടുകയായിരുന്നു. അമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കടൽ പ്രക്ഷുബ്ദ്മാണെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്നാണ് പലരെയും രക്ഷിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും ഗുരുതരാവസ്ഥയിലായ ഇവർ ആശുപത്രിയിൽ നിരീക്ഷിണത്തിലാണെന്നുമാണ് റിപ്പോർട്ട്.