സെൽഫി ചതിച്ചു! ആകാശത്തൊട്ടിലിൽ സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് സംഭവിച്ചത്...

ആകാശത്തൊട്ടിലില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമത്തില്‍ പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പറിഞ്ഞുപോയി.ഗുരുതര പരിക്ക്

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (11:22 IST)
സെൽഫിയെടുക്കുന്നതിനിടെ പെൺകുട്ടിക്ക് ഗുരുതര പരുക്ക്. ആകാശത്തൊട്ടിലിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിക്കാണ് പരുക്കേറ്റത്. കാര്‍ണിവല്‍ സ്ഥലത്ത് ആകാശത്തൊട്ടിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തലമുടി യന്ത്രഭാഗങ്ങളില്‍ കുടുങ്ങുകയായിരുന്നു. റൈഡ് ശക്തമായി കറങ്ങിയപ്പോൾ പെൺകുട്ടിയുടെ തലമുടി പൂർണമായും പറിഞ്ഞ പോകുകയായിരുന്നു.

ന്യൂഡൽഹിയിൽ നിന്നും 65 കിലോമീറ്റർ അകലെയാണ് സംഭവം. കൂട്ടുകാരികളോടൊപ്പം വിനോദയാത്രക്കെത്തിയ 16 കാരിയായ പെൺകുട്ടിക്കാണ് അപകടം സംഭവിച്ചത്. ഉത്തർപ്രദേശിലെ ഭാഗ്പത് സ്വദേശിനിയാണ് പെൺകുട്ടി. ജയന്റ് വീലില്‍ കുടുങ്ങിയ തല പുറത്തെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ച വരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :