ബാറ്ററി ഇല്ലാതെ ജിയോ 4ജി ഡോംഗിൾ 2

പുത്തൻ പ്രത്യേകതയുമായി ജിയോ 4ജി ഡോംഗിൾ

aparna shaji| Last Modified ഞായര്‍, 2 ഒക്‌ടോബര്‍ 2016 (11:54 IST)
പ്രവർത്തനങ്ങൾക്ക് മാറ്റമില്ല, പക്ഷേ ബാറ്ററി ഇല്ല. പുതിയ യുഎസ്ബി ജിയോ ഡോംഗിള്‍ 2 വിന്റെ പ്രത്യേകതയാണിത്. റിലയന്‍സ് ജിയോ സ്റ്റോറുകളില്‍ പുതിയ യുഎസ്ബി ജിയോ ഡോംഗിള്‍ 2 എത്തുന്നു. റിലയന്‍സ് ജിയോഫൈ ഡിവൈസ് പോലെ തന്നെയാണ് ജിയോ ഡോംഗിളും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയകളിൽ പുതിയ ഡിവൈസിന്റെ ചിത്രങ്ങൾ വന്നിരുന്നു. റിപ്പോർട്ടുകൾ പ്രകാരം പുതിയ ജിയോ ഡോംഗിളിന്റെ വില 1,999 രൂപയാണ്. ജിയോ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഡോംഗിളാണിത്.

ലാപ്‌ടോപ്, കംപ്യൂട്ടർ, പവര്‍ ബാങ്ക് ഉണ്ടെങ്കിൽ ഇത് പ്രവർത്തിപ്പിക്കാം‍. നേരത്തെ വിപണിയിലിറങ്ങിയ ജിയോയുടെ രണ്ട് ഡോംഗിളിലും ബാറ്ററി ഉണ്ടായിരുന്നു. പുതിയതിൽ ബാറ്ററി ഇല്ലെങ്കിലും ബാറ്ററി ലൈഫിനെ കുറിച്ച് പേടിക്കേണ്ടതില്ല. പവര്‍ സോഴ്‌സ് ഉണ്ടെങ്കിൽ എത്ര നേരം വേണമെങ്കിലും പ്രവര്‍ത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :