കഴിഞ്ഞ വർഷം പൂട്ടിയത് 654 സ്കൂളുകൾ, ഇത്തവണ പൂട്ടുന്നത് 657; അധ്യാപകർ ആശങ്കയിൽ

രണ്ട് വർഷത്തിനിടയിൽ സ്കൂൾ കുട്ടികളുടെ എണ്ണത്തിൽ വൻ ഇടിവ്. ഇതിനെത്തുടർന്ന് ബംഗളൂരിൽ 657 പ്രൈമറി സ്കൂളുകളാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ തവണ മാത്രം 654 സ്കൂളുകൾ ആണ് അടച്ച് പൂട്ടിയത്.

ബെംഗളുരു| aparna shaji| Last Modified ചൊവ്വ, 31 മെയ് 2016 (14:18 IST)
രണ്ട് വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ വൻ ഇടിവ്. ഇതിനെത്തുടർന്ന് ബംഗളൂരിൽ 657 പ്രൈമറി സ്കൂളുകളാണ് അടച്ച് പൂട്ടുന്നത്. കഴിഞ്ഞ തവണ മാത്രം 654 സ്കൂളുകൾ ആണ് അടച്ച് പൂട്ടിയത്.

ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർത്ത് തുടങ്ങിയതോടെയാണ് ഇത്രയധികം പ്രൈമറി സ്ക്കൂളുകൾ അടച്ച് പൂട്ടേണ്ടി വരുന്നത്. പല സ്കൂളുകളിലും ആകെ കുട്ടികളുടെ എണ്ണം അഞ്ച് വരെയായി കുറഞ്ഞിരിക്കുകയാണ്. നിലവില്‍ ആയിരം സ്‌കൂളുകളാണ്‌ അഞ്ച്‌ മുതല്‍ പത്ത്‌ കുട്ടികള്‍ മാത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

15,000 സ്‌കൂളുകളില്‍ 30 കുട്ടികള്‍ മാത്രമേ പഠിക്കുന്നുള്ളൂ. 44,110 പ്രൈമറി സ്‌കൂളുകള്‍ ഉള്ളതില്‍ 337 എണ്ണത്തില്‍ മാത്രമേ 500 ന്‌ മുകളില്‍ കുട്ടികള്‍ പഠിക്കുന്നുള്ളൂ. സ്‌കൂളുകള്‍ പൂട്ടിയതോടെ 15,000 അധ്യാപകരെ മറ്റ്‌ സ്‌കൂളുകളിലേക്ക്‌ മാറ്റി നിയമിച്ചിരുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ അധ്യാപകരുടെ ജോലിയെ ഇത് കാര്യമായ രീതിയിൽ ബാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :