പ്രത്യേക മുദ്രകൾ പഠിപ്പിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനിയെ ക്ലാസ്മുറിയിൽ പിടിച്ചു വെച്ചു; പീഡനശ്രമത്തിൽ ഡാൻസ് മാസ്‌റ്റർ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച നൃത്താധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെർസോവ സ്വദേശി മനീഷ് സാത്പുതെ (40) യാണ് അറസ്റ്റ് ചെയ്തത്. മനീഷിന്റെ വെർസോവയിലുള്ള ഡാൻസ് സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിദ്യാർത്ഥികളിൽ ഒരാളുടെ പരാതിയെ തു

aparna shaji| Last Modified തിങ്കള്‍, 23 മെയ് 2016 (12:07 IST)
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച നൃത്താധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെർസോവ സ്വദേശി മനീഷ് സാത്പുതെ (40) യാണ് അറസ്റ്റ് ചെയ്തത്. മനീഷിന്റെ വെർസോവയിലുള്ള ഡാൻസ് സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിദ്യാർത്ഥികളിൽ ഒരാളുടെ പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രത്യേക മുദ്രകൾ പഠിപ്പിക്കാമെന്ന് പറഞ്ഞ് ക്ലാസ് കഴിഞ്ഞിട്ടും പെൺകുട്ടിയെ പിടിച്ച് നിർത്തിയ ഇയാൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് ഇറങ്ങി ഓടിയ പെൺകുട്ടി നേരെ വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടെ പൊലീസ് എത്തി മനീഷിനെ അറസ്റ്റ് ചെയ്തു. വള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

മുൻപ് പല തവണ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥിനി മൊഴി നൽകി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കുകയും ചെയ്തുവെന്ന് വെർസോവ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ കെ വി കാലെ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :