സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (20:12 IST)
നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രാജസ്ഥാനിലെ കോട്ടയിലാണ് അപകടം നടന്നത്. സ്റ്റിയറിങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ മറിഞ്ഞത്. 10 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ 50 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായി പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഒരു മരണവും സംഭവിച്ചിട്ടുണ്ട്.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തില്‍പ്പെട്ട കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ബസിന്റെ ചില്ലു തകര്‍ത്താണ് രക്ഷിച്ചത്.