പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കേണ്ട ഭരണഘടന ബാധ്യതയില്ലെന്ന് സുപ്രീംകോടതി

പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കേണ്ട ഭരണഘടന ബാധ്യതയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി| JOYS JOY| Last Modified ശനി, 12 മാര്‍ച്ച് 2016 (13:42 IST)
പട്ടികവിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്കേണ്ട ഭരണഘടന ബാധ്യതയില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക്​ തീരുമാനം എടുക്കാമെന്ന്​ ജസ്‌റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി പന്ത് എന്നിവരടങ്ങിയ ബെഞ്ച്​ വിധിച്ചു.

പട്ടികജാതി, പട്ടിക വർഗ ജീവനക്കാർക്ക്​ സ്ഥാനക്കയറ്റത്തിന്​ സംവരണം നൽകേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന്​ നിരീക്ഷിച്ച കോടതി, സംവരണത്തിന്​ നയം രൂപീകരിക്കാൻ കോടതി തയ്യാറായില്ല.

ഉന്നത തസ്​തികകളിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളു​ടെ പ്രാതിനിധ്യക്കുറവ്​ ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജി സമർപ്പിച്ചത്​.

പട്ടികജാതി പട്ടികവർഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന്​ സംവരണം നൽകാൻ സുപ്രീം കോടതി/ ഹൈക്കോടതി ജഡ്ജി ചെയർമാനായ കമ്മീഷനെ നിയമിക്കാൻ ഉത്തർപ്രദേശ്​ സർക്കാരിന്​ നിര്‍ദ്ദേശം നൽകണമെന്ന ഹര്‍ജിയും സുപ്രീംകോടതി തള്ളി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :