ഈജിപ്‌തില്‍ കുട്ടികളടക്കം 230 പേര്‍ക്ക് ജീവപര്യന്തം തടവ്

  ഈജിപ്‌ത് , ഹുസ്നി മുബാറക്ക് , ജീവപര്യന്തം തടവ് , അഹമ്മദ് ദൗമ
കെയ്‌റോ| jibin| Last Updated: വ്യാഴം, 5 ഫെബ്രുവരി 2015 (11:35 IST)
ഈജിപ്‌തിലെ ഏകാധിപതി ഹുസ്നി മുബാറക്കിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 230 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈജിപ്തില്‍ 25 വർഷമാണ് ജീവപര്യന്തം. പ്രമുഖ സാമൂഹികപ്രവര്‍ത്തകന്‍ അഹമ്മദ് ദൗമയേയും, പ്രായപൂര്‍ത്തിയാകാത്ത 39 കുട്ടികളെ 10 വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

ഭരണകൂടത്തിനെതിരായി 2011ൽ നടന്ന അട്ടിമറിയും ലഹളയും നടത്തിയെന്ന കുറ്റത്തിനാണ് ഇത്രയും പേരെയും ജീവപര്യന്തം തടവിന് വിധിച്ചത്. രാജ്യത്ത് ആക്രമം അഴിച്ചു വിട്ടതിനും, കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കേട് പാടുകള്‍ വരുത്തിയതിനും തടവുകാര്‍ 170 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴയായും അടയ്ക്കണം. ദീർഘകാലം ഈജിപ്ഷ്യൻ പ്രസിഡ‌ന്റായിരുന്ന മുബാറക്കിന് സ്ഥാനമൊഴിയേണ്ടി വന്നത് ഈ പ്രക്ഷോഭത്തോടെയായിരുന്നു.

മുബാറക്ക് സര്‍ക്കാരിനെതിരെ നടത്തിയ പ്രക്ഷോഭത്തിലും, തെരുവ് യുദ്ധത്തിലുമായി പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. നൂറ് കണക്കിന് പേരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായത്. ലൈബ്രറി ഉൾപ്പെടെയുള്ള നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങൾ പ്രക്ഷോഭകാരികള്‍ ചാമ്പലാക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :