Widgets Magazine Widgets Magazine

ഗവര്‍ണര്‍ ‘മൈന്‍ഡ്’ ചെയ്യുന്നില്ല; ശശികല നിരാഹാരത്തിന് - ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി

ചെന്നൈ, ഞായര്‍, 12 ഫെബ്രുവരി 2017 (10:33 IST)

Widgets Magazine
 Tamil nadu, Tamil Nadu governor, O pennerselvam, Panneerselvam, Sasikala, Vidyasagar Rao , chennai , sasikala natarajan , sasikala , OPS , AIADMK , general secretary VK Sasikala Natarajan

സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച്​ ഗവർണറുടെ ഭാഗത്തു നിന്ന്​ ഇതുവരെയും അനുകൂല നിലപാട്​ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച്​ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികല ഉപവാസ സമരത്തിലേക്ക്​ നീങ്ങുന്നുവെന്ന്​ സൂചന.

ഗവർണറുടെ തീരുമാനത്തിനായി ഇന്നു വൈകുന്നേരം വ​രെ കാത്തരിക്കുമെന്നും അല്ലാത്തപക്ഷം രാജ്‌ഭവന് മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം ശശികല ഉപവാസത്തിന് എത്തിയേക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെന്നൈയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്ഭവൻ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ദിവസം കഴിയുന്തോറും പനീർ സെൽവത്തിന്​ പിന്തുണ കൂടുന്നുവെന്ന്​ കണ്ടുകൊണ്ടാണ് ശശികലയുടെ​ പുതിയ നടപടി. ഇതിനിടെ  ഒപിഎസിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തി. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

“കൂടുതല്‍ കളിച്ചാല്‍ മക്കളെ മോര്‍ച്ചറിയില്‍ പോയി കാണേണ്ടിവരും”; നെഹ്റു ഗ്രൂപ്പ് കോളജ് ചെയര്‍മാന്റെ ഭീഷണിയില്‍ ഞെട്ടി മാതാപിതാക്കള്‍

ജിഷ്‌ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് നെഹ്‌റു ...

news

രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ല: ആർഎസ്എസ്

മറ്റൊരാളുടെ രാജ്യസ്നേഹത്തിന്‍റെ കണക്കെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആർഎസ്എസ് തലവൻ ...

news

അവര്‍ക്കിടയില്‍ നിങ്ങള്‍ ഭയപ്പെടുന്നവരുണ്ട്; ഐഎസ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയോ ?!

ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി ...

news

ഒപിഎസ് ക്യാമ്പില്‍ ആവേശത്തിരയിളക്കം; സ്ഥാപകനേതാവ് പൊന്നയ്യന്‍ നാടകീയമായി തിരിച്ചെത്തി

കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ ക്യാമ്പില്‍ ആവേശത്തിരയിളക്കം. എ ഐ എ ഡി എം കെ ...

Widgets Magazine Widgets Magazine