Widgets Magazine
Widgets Magazine

ചിന്നമ്മയ്‌ക്ക് മുന്നില്‍ പുതിയ പ്രതിസന്ധി; ശശികലയെ മുഖ്യമന്ത്രിയാക്കരുത് - സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി, തിങ്കള്‍, 6 ഫെബ്രുവരി 2017 (20:41 IST)

Widgets Magazine
  Sasikala Natarajan , Supreme Court , AIADMK , jayalalitha , Amma , Sasikala , സുപ്രീംകോടതി , അണ്ണാ ഡിഎംകെ , വികെ ശശികല , ഒ പനീര്‍സെല്‍വം , അനധികൃത സ്വത്തുസമ്പാദനക്കേസ്

അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ഒരാഴ്‌ചയ്‌ക്കകം വിധി പ്രസ്‌താവിക്കുമെന്ന് സുപ്രീംകോടതി ഇന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാൽപര്യ ഹർജി നൽകിയിരുക്കുന്നത്. അതേസമയം, ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.

ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് എഡിഎംകെ ജനറല്‍ സെക്രട്ടറി ആയി ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭ കക്ഷി നേതാവായും ശശികലയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍സെല്‍വം രാജി വെയ്ക്കുകയായിരുന്നു.

ജയലളിതയുടെ മരണത്തിനുശേഷം പാർട്ടിയിൽ ഭിന്നതയുണ്ടാകാതിരിക്കാനാണു പനീർ സെൽവത്തിന്‍റെ അഭ്യർഥന പ്രകാരം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതെന്നാണ് ശശികലയുടെ ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആറുമാസത്തിനുള്ളിൽ ശശികലയ്‌ക്ക് നിയമസഭാംഗത്വം നേടേണ്ടിവരും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

മോഷണ ശ്രമത്തിനിടെ സലാലയില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയും ...

news

വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും; ലക്ഷ്‌മി നായര്‍ ഡിജിപിക്ക് പരാതി നല്‍കി - കണ്ടവരെല്ലാം കുടുങ്ങുമോ ?

സോഷ്യല്‍ മീഡിയകളിലെ മോശം പ്രചാരണങ്ങള്‍ക്കെതിരെ ലക്ഷ്‌മി നായര്‍ ഡിജിപി ലോക്‍നാഥ് ...

news

മുത്തലാഖ് നിരോധിക്കുന്നതിന് നടപടികള്‍ എടുക്കും; സ്ത്രീകളെ ആദരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയെന്നും രവിശങ്കര്‍ പ്രസാദ്

മുത്തലാഖ് പോലെയുള്ള അനാചരങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രധാന ...

news

ലക്ഷ്മി നായരുടെ നിയമബിരുദത്തെപ്പറ്റി അന്വേഷിക്കും, ഭാവിമരുമകളില്‍ നിന്ന് തെളിവെടുക്കും

ലക്ഷ്മി നായരുടെ നിയമബിരുദത്തേക്കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സര്‍വകലാശാല ...

Widgets Magazine Widgets Magazine